രാമക്ഷേത്രം രാഷ്ട്രീയനേട്ടത്തിനല്ല, ബിജെപി കേരളത്തിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ഖുശ്ബു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 29 ജനുവരി 2024 (19:34 IST)
രാമക്ഷേത്രം രാഷ്ട്രീയനേട്ടത്തിനായുള്ള ചൂണ്ടയല്ലെന്ന് ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗമായ ഖുശ്ബു സുന്ദര്‍. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സങ്കടിപ്പിച്ച തിങ്ക് എഡു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഖുശ്ബു. രാമക്ഷേത്ര പ്രതിഷ്ഠ തിരെഞ്ഞെടുപ്പില്‍ എത്രമാത്രം പ്രതിഫലനമുണ്ടാക്കുമെന്ന ചര്‍ച്ചയിലായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം.

രാമക്ഷേത്രത്തെ ഒരു രാഷ്ട്രീയ ചൂണ്ടയായി കാണാകില്ല. ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ച് തമിഴ്‌നാട്ടിലും കേരളത്തിലും ബിജെപി പുറകിലാണ്. എന്നാല്‍ വരുന്ന ആറോ ഏഴോ വര്‍ഷത്തിനുള്ളില്‍ ഇതില്‍ വലിയ മാറ്റം വരും. ഈ തിരെഞ്ഞെടുപ്പ് ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. വലിയ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. ഖുശ്ബു പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :