ഹൈദരാബാദ്|
VISHNU N L|
Last Modified വ്യാഴം, 14 മെയ് 2015 (18:27 IST)
കര്‍ഷക പ്രശ്നങ്ങള്‍ ഉയര്‍ത്തി കേന്ദ്രസര്‍ക്കാരിനെതിരെ പ്രക്ഷോഭം ഉയര്‍ത്താനുള്ള് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പദയാത്രകളുടെ അടുത്ത ഘട്ടം തെലങ്കാനയില്‍ നടക്കും. രാവിലെ ഏഴുമണിക്കാണ് പദയാത്ര ആരംഭിക്കുക. ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങളെ രാഹുൽ നേരിൽ കാണും. വൈകുന്നേരം നാലിന് കൊരാട്ടിക്കൽ ഗ്രാമത്തിലെത്തുന്ന രാഹുൽ കർഷകരെ അഭിസംബോധന ചെയ്യും. തുടർന്ന് ഹൈദരാബാദിലെത്തുന്ന രാഹുൽ എട്ടുമണിയോടെ ഡൽഹിക്കു തിരിക്കും.
15 കിലോമീറ്റർ നീളുന്ന പദയാത്ര സംസ്ഥാനത്തെ കോണ്‍ഗ്രസിനേയും പുനരുജ്ജീവിപ്പിക്കുമെന്നാണ് കരുതുന്നത്.
തെലങ്കാന രൂപീകരണത്തിനു ശേഷം രാഹുൽ ആദ്യമായാണ് സംസ്ഥാനത്ത് എത്തുന്നത്. ഏകദേശം 936 കർഷകർ തെലങ്കാനയിൽ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. തെലങ്കാന രാഷ്ട്രസമിതി സർക്കാർ അധികാരത്തിൽ കയറിയ ശേഷമാണ് കർഷകമേഖല പ്രതിസന്ധിയിലായതെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നതിനിടെ രാഹുലിന്റെ സന്ദര്‍ശനം പ്രാധാന്യമര്‍ഹിക്കുന്നു.