പട്‌ന|
jibin|
Last Modified ശനി, 27 ജൂണ്‍ 2015 (13:43 IST)
ബിഹാറില്‍ പോളിയോ തുള്ളിമരുന്ന് കഴിച്ച ഒരു കുട്ടി മരിച്ചു. ആറ് കുട്ടികളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിഹാറിലെ വൈശാലി ജില്ലയിലെ ഹാജിപ്പൂരിന് സമീപം ഷാപ്പൂര്‍ ഗ്രാമത്തിലാണ് സംഭവമുണ്ടായത്.
കുട്ടികള്‍ക്ക് മരുന്ന് കഴിച്ചയുടന്‍ ഛര്‍ദ്ദിയും വയറുവേദനയും തലകറക്കവുമുണ്ടായി. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു. മരുന്ന് കൊടുത്ത ആശുപത്രിയില്‍ നാട്ടുകാര്‍ പ്രതിഷേധപ്രകടനം നടത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികളുടെ ബന്ധുക്കള്‍ പൊലീസ് സ്‌റ്റേഷനിലും ആശുപത്രികളിലും പ്രതിഷേധം നടത്തി.