കൊച്ചി|
JOYS JOY|
Last Modified വെള്ളി, 26 ജൂണ്‍ 2015 (15:08 IST)
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് വേട്ടയാടിയ ശ്യാം ബാലകൃഷ്‌ണന് നഷ്‌ടപരിഹാരം നല്കണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഇത്. സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബഞ്ചാണ് സ്റ്റേ ചെയ്തത്.
മാവോയിസ്റ്റ് ആകുന്നത് കുറ്റകരമല്ല എന്ന സിംഗിള്‍ ബഞ്ച് ഉത്തരവിന് എതിരെയാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ നല്‍കിയത്.
അനാവശ്യ പൊലീസ് പീഡനത്തിന് ഒരു ലക്ഷം രൂപയും കോടതി ചെലവിന് പതിനായിരം രൂപയും സര്‍ക്കാര്‍ നല്‍കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബഞ്ചാണ് സ്റ്റേ ചെയ്തത്.
മാവോയിസ്റ്റ് ആയിരിക്കുകയെന്നത് കുറ്റകൃത്യമല്ലെന്നും ഇത്തരം ചിന്ത പുലര്‍ത്തുന്നവരുടെ സ്വാതന്ത്ര്യം തടഞ്ഞു വെക്കാന്‍ അധികാരമില്ലെന്നുമുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.
(ഫോട്ടോയ്ക്ക് കടപ്പാട് - ഫേസ്ബുക്ക്)