ശ്രീനു എസ്|
Last Modified ശനി, 26 ജൂണ്‍ 2021 (13:14 IST)
രാജ്യത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോളിന് 35പൈസയും ഡീസലിന് 37 പൈസയുമാണ് കൂടിയത്. കാസര്‍കോട് ജില്ലയിലും തിരുവനന്തപുരം ജില്ലയിലും ഇതോടെ പെട്രോളിന്റെ വില നൂറ് കടന്നു. കാസര്‍കോട് പെട്രോളിന് 100.16 രൂപയും തിരുവനന്തപുരത്ത് 100.09 രൂപയാണ് വില. ഈമാസം ഇതുവരെ 14തവണയാണ് ഇന്ധനവില വര്‍ധിച്ചത്.