പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം അടുത്തമാസം മുതല്‍

  പാര്‍ലമെന്റ് , ശൈത്യകാല സമ്മേളനം , ബിജെപി , നവംമ്പര്‍
ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 27 ഒക്‌ടോബര്‍ 2014 (15:54 IST)
നവംമ്പര്‍ ഇരുപത്തിനാലുമുതല്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിക്കും. ഇരുപത്തിരണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം ഡിസംബര്‍ 23ന് അവസാനിക്കും. പാര്‍ലമെന്ററികാര്യ വകുപ്പിന്റെ കാബിനറ്റ് കമ്മിറ്റി, തീയതികള്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷമുള്ള രണ്ടാമത്തെ വലിയ സമ്മേളനമാണ് നടക്കാന്‍ പോകുന്നത്.

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ 67 ഓളം ബില്ലുകളാണ് അംഗീകാരത്തിനായി പരിഗണിക്കുന്നത്. ഇതില്‍ എട്ടെണ്ണം ലോക്സഭയിലും 59 എണ്ണം രാജ്യസഭയിലുമാണ്. ഒരു മാസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന്റെ വിവരങ്ങളും എംപിമാര്‍ക്ക് പാര്‍ലമെന്ററികാര്യ മന്ത്രി എം വെങ്കയ്യ നായിഡു വിവരിച്ചു.

വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, രാസവളവകുപ്പ് മന്ത്രാലയത്തിന്റെ ചുമതലയുള്ള ആനന്ദ് കുമാര്‍, നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം വെങ്കയ്യ നായിഡു തുടങ്ങിയവരാണ് കാബിനറ്റ് കമ്മിറ്റിയിലുള്ളത്. എച്ച്ആര്‍ഡി മന്ത്രി സ്മൃതി ഇറാനി, പാര്‍ലമെന്ററി കാര്യസഹമന്ത്രിമാരായ പ്രകാശ് ജാവദേക്കര്‍, സന്തോഷ് ഗങ്വാര്‍ തുടങ്ങിയവര്‍ കമ്മിറ്റിയില്‍ പ്രത്യേക അതിഥികളായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :