മുംബൈ|
Last Modified വ്യാഴം, 13 ഓഗസ്റ്റ് 2015 (17:08 IST)
മഹാരാഷ്‌ട്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയും മുന്‍ കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മകളുമായ പങ്കജ മുണ്ടെ വീണ്ടും വിവാദത്തില്‍. മന്ത്രിയുടെ വളളിച്ചെരുപ്പ് സ്‌റ്റാഫംഗത്തെക്കൊണ്ട് എടുപ്പിച്ചതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.
പര്‍ഭാനി ജില്ലയിലെ വരള്‍ച്ചാബാധിത പ്രദേശമായ സോണ്‍പെട്ട് സന്ദര്‍ശിക്കുമ്പോഴാണ് സംഭവം. ചെളിനിറഞ്ഞ റോഡിലൂടെ മന്ത്രി ചെരുപ്പില്ലാതെ നടക്കുമ്പോള്‍സഹായികളില്‍ ഒരാള്‍ ഇവരുടെ ചെരിപ്പ് ചുമന്ന് കൊണ്ടുകൊടുക്കുകയായിരുന്നു.
സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ മന്ത്രിയുടെ വലിയഭാവത്തിന്റെ തെളിവാണ് ഇതെന്നാണ്
ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ചെരുപ്പുമായി തനിക്ക് പിന്നാലെ വന്നയാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥനല്ല എന്ന് മന്ത്രി പ്രതികരിച്ചു. നേരത്തെ, പട്ടികവര്‍ഗക്കാര്‍ക്കായുളള സ്‌കൂളുകളിലേക്ക് പുസ്‌തകങ്ങളും സാധനങ്ങളും വാങ്ങുന്നതിനായി ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കാതെ 200 കോടിയുടെ കരാര്‍ നടപ്പാക്കിയതില്‍ പങ്കജക്കെതിരെ ആരോപണമുയര്‍ന്നിരുന്നു.