ജയലളിതയെ കാണാൻ തന്നേയും അനുവദിച്ചില്ല, പിന്നണിക്കഥകളുടെ കുറച്ച് മാത്രമാണ് ഞാൻ പറഞ്ഞത്; വെട്ടിത്തുറന്ന് ഒ പി എസ്

പ്രതിപക്ഷ നേതാവിനെ നോക്കുന്നതും ചിരിക്കുന്നതും കുറ്റമാണോ? ചോദ്യങ്ങളും ഉ‌ത്തരങ്ങ‌ളുമായി പനീർശെൽവം

ചെന്നൈ| aparna shaji| Last Modified ബുധന്‍, 8 ഫെബ്രുവരി 2017 (08:51 IST)
അസുഖ ബാധിതയായി 75 ദിവസം അപ്പോളോ ആശുപത്രിയിൽ കിടന്നിട്ടുണ്ട്. ഈ 75 ദിവസവും താൻ ആശുപത്രിയിൽ ചെന്നെങ്കിലും അമ്മയെ കാണാൻ തനിക്കും അനുവാദം ലഭിച്ചില്ലെന്ന് ഒ പനീർശെൽവം.

ആശുപത്രിയിൽ കഴിഞ്ഞ സമയത്ത് ഗവർണർക്ക് മാത്രമാണ് അവരെ കാണാൻ സാധിച്ചത്. പിന്നണിക്കഥകളുടെ പത്ത് ശതമാനം മാത്രമാണ് താൻ വെളിപ്പെടുത്തിയതെന്നും ഒ പി എസ് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. പാര്‍ട്ടി ട്രഷറര്‍ പദവി ജയലളിത തനിക്ക് തന്നതാണ്. ആര്‍ക്കും അത് എടുത്താമാറ്റാനാവില്ല.

പ്രതിപക്ഷ നേതാവിനെ നോക്കുന്നതും ചിരിക്കുന്നതും ക്രിമിനല്‍ കുറ്റമല്ലെന്നും പനീര്‍ശെല്‍വം പറഞ്ഞു. സംസ്ഥാനത്തെയും തമിഴ്മക്കളെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രിയാണ് നാടിനാവശ്യം. അത് ഒ.പി.എസ്. തന്നെ ആവണമെന്നില്ല. പക്ഷേ, അമ്മ നമുക്ക് തന്ന സര്‍ക്കാരിന്റെ പ്രതിച്ഛായ കാത്തുസൂക്ഷിക്കുന്ന ഒരാളാവണമത്. തമിഴ്മക്കളും പാർട്ടിയും തിരിച്ച് വിളിച്ചാൽ രാജി പിൻവലിച്ച് താൻ വരുമെന്നും ഒപിഎസ് വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :