ശ്രീനഗര്‍|
jibin|
Last Modified തിങ്കള്‍, 6 ജൂലൈ 2015 (09:45 IST)
വെടി നിര്‍ത്തല്‍ കരാര്‍ തുടര്‍ച്ചയായി ലംഘിക്കുന്ന പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ് നടത്തി. പാക് വെടിവെപ്പില്‍ ഒരു ബിഎസ്എഫ് ഇന്ത്യന്‍ ജവാന്‍ കൊല്ലപ്പെട്ടു. 119 മത് ബറ്റാലിയനിലെ അഭിജത് നന്ദെ എന്ന ജവാനാണ് മരിച്ചത്.
പാക് സൈന്യം നടത്തിയ വെടിവെപ്പിലാണ് ജവാന്‍ കൊല്ലപ്പെട്ടത്. നേരത്തെ മേഖലയില്‍ ഇന്ത്യന്‍ പോസ്റുകള്‍ക്കു നേരെ പാകിസ്ഥാന്‍ ശക്തമായ വെടിവെപ്പ് നടത്തിയിരുന്നു. ശക്തമായ തിരിച്ചടിയാണ് ഇന്ത്യന്‍ സൈന്യവും മടക്കിനല്‍കിയത്. വെടിവെപ്പ് മണിക്കൂറുകളോളം നീണ്ടതായും സൈനിക വക്താവ് അറിയിച്ചു. ജമ്മു ജില്ലയിലെ അര്‍ണിയ സെക്ടറിലും വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് സൈന്യം കഴിഞ്ഞ ദിവസം വെടിയുതിര്‍ത്തിരുന്നു.
അതിര്‍ത്തി കടന്നെത്തിയ പതിനൊന്ന് വയസുകാരനെ പാകിസ്ഥാനിലേക്ക് തിരിച്ചയച്ച അന്നു തന്നെയാണ് രണ്ട് സ്ഥലങ്ങളിലും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചത്. അറിയാതെ അതിര്‍ത്തി കടന്ന ബാലനെ പ്രത്യേക ഫ്ലൂഗ് മീറ്റീംഗ് വിളിച്ചാണ് ഇന്ത്യ തിരിച്ചയച്ചത്. കുട്ടിക്ക് പുതിയ വസ്ത്രങ്ങളും മധുരപലഹാരങ്ങളും ഇന്ത്യന്‍ സൈന്യം സമ്മാനിച്ചിരുന്നു.