മുന്‍ മന്ത്രിമാരെ ഔദ്യോഗിക വസതിയില്‍ നിന്നൊഴിപ്പിക്കാന്‍ വീണ്ടും സര്‍ക്കാര്‍ നോട്ടീസ്

ന്യൂഡല്‍ഹി| Last Modified വ്യാഴം, 31 ജൂലൈ 2014 (11:47 IST)
മുന്‍മന്ത്രിമാര്‍ വസതി ഉടന്‍ ഒഴിയണമെന്നാവശ്യപ്പെട്ടു വീണ്ടും കേന്ദ്ര സര്‍ക്കാര്‍ നോട്ടിസ് അയച്ചു. കേന്ദ്ര നഗരവികസന മന്ത്രാലയമാണ് നോട്ടീസ് അയച്ചത്.കപില്‍ സിബല്‍, സച്ചിന്‍ പൈലറ്റ്, ശശി തരൂര്‍, അജിത് സിംഗ്, ഫറൂഖ് അബ്ദുളള അടക്കം മുന്‍ യുപിഎ മന്ത്രിസഭയിലെ
16 പേര്‍ക്കാണ് നോട്ടിസ് അയച്ചിരിക്കുന്നത്.

നേരത്തെ ഔദ്യോഗിക വസതി ഉടന്‍ ഒഴിയണമെന്നാവശ്യപ്പെട്ടു 35 പേര്‍ക്ക് നോട്ടീസ് അയച്ചിരുന്നു എന്നാല്‍ നോട്ടീസിന് മറുപടി ലഭിച്ചിരുന്നില്ല. ഔദ്യോഗിക വസതികള്‍ ഒഴിയാനുള്ള അവസാന തിയതി ജൂണ്‍ 26 ആയിരുന്നു.മുന്‍ മന്ത്രിമാര്‍ ഒഴിയാത്തതിനാല്‍ നിതിന്‍ ഗഡ്കരി, രാജ്നാഥ് സിംഗ്,അരുണ്‍ ജയ്റ്റ്‌ലി തുടങ്ങിയവര്‍ക്ക്
ഇതുവരെ താമസസ്ഥലം കിട്ടിയിട്ടിയിട്ടില്ല


















ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :