മന്ത്രിയല്ല, മന്ത്രി മന്ദിരം ഉപേക്ഷിക്കാന്‍ തയ്യാറുമല്ല!

ന്യൂഡല്‍ഹി| VISHNU.NL| Last Updated: വ്യാഴം, 8 മെയ് 2014 (15:45 IST)
മന്ത്രിസ്ഥാനത്തല്ലെങ്കിലും രാജ്യത്തെ 22 മുന്‍ കേന്ദ്രമന്ത്രിമാര്‍ ഇപ്പോഴും താമസികുന്നത് സര്‍ക്കാര്‍ വക മന്ത്രി മന്തിരങ്ങളില്‍. ഒന്നം യുപി‌എ സര്‍ക്കാരിലും രണ്ടാം
യുപി‌എ സര്‍ക്കാരിലും മന്ത്രിപ്പണി നടത്തി നാട്ടുകരെ മടുപ്പിച്ചവരാണ് പണിപൊയിട്ടും പാവങ്ങളുടെ നികുതിപ്പണത്തില്‍ കൈയിട്ടു വാരുന്നത്.

തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സ്ഥാനമൊഴിഞ്ഞാല്‍ ഒരുമാസത്തിനകം വസതിയൊഴിയണമെന്ന് നിയമമുള്ളിടത്താണ് ഈ പകല്‍ക്കൊള്ള നടത്തുന്നത്. 2009 മേയ് 25ന് റെയില്‍വേ മന്ത്രി സ്ഥാനം രാജിവച്ച ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് കാലമേറെക്കഴിഞ്ഞിട്ടും താന്‍ ഇപ്പോഴും കേന്ദ്രമന്ത്രിയാണെന്ന വിചാരമാണുള്ളത്.

25 തുഗ്ളക് റോഡ് ബംഗ്ളാവില്‍ ലാലു ഇപ്പോഴും താമസിക്കുന്നു. കാലിത്തീറ്റ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ആറു കൊല്ലം തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ അയോഗ്യത കല്പിക്കപ്പെട്ടിട്ടും മന്ത്രിമന്ദിരം ഒഴിയാന്‍ ലാലു ഒരുക്കമല്ല.

പ്രമേഹരോഗിയാണെന്നും ഹൃദയസംബന്ധമായ അസുഖത്തിന് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും കാണിച്ചാണ് ലാലു പ്രസാദ് യാദവ് ഇപ്പഴും മന്ത്രിമന്ദിരം കൈവശം വച്ചിരിക്കുന്നത്. തന്റെ മകള്‍ അവിടെയാണ് താമസിക്കുന്നതെന്നും മകളുടെ കുട്ടി അടുത്തുള്ള സന്‍സ്കൃതി സ്കൂളിലാണ് പഠിക്കുന്നതുമെന്ന കാരണമാണ് വീടൊഴിയാതിരിക്കാന്‍ ലാലു പറയുന്നത്.

2 ജി സ്പെക്ട്രം കേസില്‍പ്പെട്ട് 2010 നവംബര്‍ 14ന് ടെലികോം മന്ത്രസ്ഥാനം രാജിവച്ച ഡി.എം.കെ നേതാവ് എ.രാജ ഇപ്പോഴും മന്ത്രിമന്ദിരമായ 2 മോട്ടിലാല്‍ നെഹ്റു മാര്‍ഗ് ബംഗ്ളാവ് കൈയ്യടക്കി വച്ചിരിക്കുകയാണ്. 2012 ഒക്ടോബര്‍ 27 വരെ
വിദേശകാര്യ മന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് എസ്എം കൃഷ്ണ ഇപ്പോള്‍ മന്ത്രിയല്ല.
പക്ഷെ 1 ത്യാഗരാജ മാര്‍ഗ് ബംഗ്ളാവിലെ താമസക്കാരനും ഇദ്ദേഹമാ‍ണ്.

മറ്റൊരു കോണ്‍ഗ്രസ് നേതാവായ പവന്‍കുമാര്‍ ബന്‍സല്‍ 2013 മേയ് 1ന് റെയില്‍വേ മന്ത്രിസ്ഥാനം പോയിട്ടും 6 അശോകമാര്‍ഗ് ബംഗ്ളാവും വിട്ടുകൊടുത്തിട്ടില്ല. 2012 ഒക്ടോബര്‍ 27ന് രാജി വച്ച മന്ത്രിമാരായ കോണ്‍ഗ്രസ് നേതാക്കളായ മുകുള്‍ വാസ്നിക്കും സുബോധ്കാന്ത് സഹായിയും ഇപ്പോഴും മന്ത്രിവസതികളില്‍ത്തന്നെ താമസം.=

മുന്‍ ഉത്തരാഖണ്ഡ് മുഖ്യ മന്ത്രിയും കേന്ദ്ര ജല വകുപ്പു മന്ത്രിയുമായിരുന്ന ഹാരിഷ് റാവത്ത് തീന്‍ മൂര്‍ത്തി ലെയ്‌നിലെ ഒമ്പതാം നമ്പര്‍ ബംഗ്ലാവില്‍; താമസിക്കുമ്പോള്‍ മുന്‍ ഗതാഗത വകുപ്പു മന്ത്രി സി. പി. ജോഷി അശോക റോഡിലെ പതിനഞ്ചാം നമ്പര്‍ ബംഗ്ലാവില്‍ താമസിക്കുന്നു.

വസതി ഒഴിയാത്തവരില്‍ തൃണമൂല്‍ നേതാക്കളായ മുകുള്‍ റോയ്, ദിനേശ് ത്രിവേദി ഡി.എം.കെനേതാക്കളായ ദയാനിധിമാരന്‍, ഡോ. എസ്. ജഗത്രാക്ഷന്‍, എസ്.എസ്.പളനിമാണിക്കം എന്‍.സി.പി.നേതാവ് ആഗത സംഗ്മ തുടങ്ങിയവരും ഉണ്ട്.

വിവരാവകാശനിയമപ്രകാരം സുഭാഷ് ചന്ദ്ര അഗര്‍വള്‍ എന്ന വ്യക്തിക്ക് ലഭിച്ച രേഖകളാണ് മന്ത്രിമന്തിരങ്ങളില്‍ അനധികൃതമായി പാര്‍ക്കുന്നവരുടെ പട്ടിക പുറത്തുകൊണ്ടുവന്നിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

രാത്രി വീടിന് സമീപം ബോംബ് സ്‌ഫോടനം: പോലീസിനെ അറിയിച്ചിട്ടും ...

രാത്രി വീടിന് സമീപം ബോംബ് സ്‌ഫോടനം: പോലീസിനെ അറിയിച്ചിട്ടും തുടര്‍നടപടികള്‍ ഉണ്ടായില്ലെന്ന് ശോഭാ സുരേന്ദ്രന്‍
നടപടി എടുക്കാതിരുന്നാല്‍ താന്‍ വെറുതെ ഇരിക്കില്ലെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചു: ...

സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്ന് വീണ സമ്മതിച്ചു: എസ്എഫ്‌ഐഒ കുറ്റപത്രം
കേസിലെ അന്തിമ കുറ്റപത്രമാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയത്.

'പറ്റിയാല്‍ എത്താം'; തൃശൂര്‍ പൂരത്തിനു മുഖ്യമന്ത്രിയെ ...

'പറ്റിയാല്‍ എത്താം'; തൃശൂര്‍ പൂരത്തിനു മുഖ്യമന്ത്രിയെ ക്ഷണിച്ച് തിരുവമ്പാടി ദേവസ്വം
തിരുവനന്തപുരത്ത് പഴയ എകെജി സെന്ററിലെത്തിയാണ് ദേവസ്വം ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കണ്ടത്

തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത് ഇന്ത്യ; കഴിഞ്ഞ ...

തീവ്രവാദികള്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത് ഇന്ത്യ; കഴിഞ്ഞ ദിവസം ജമ്മു കാശ്മീരില്‍ തകര്‍ത്തത് അഞ്ച് ഭീകരരുടെ വീടുകള്‍
പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത പ്രാദേശിക തീവ്രവാദികളായ രണ്ടുപേരുടെ വീടുകളാണ് ...

MGS Narayanan passes away: ചരിത്ര പണ്ഡിതന്‍ എം.ജി.എസ് ...

MGS Narayanan passes away: ചരിത്ര പണ്ഡിതന്‍ എം.ജി.എസ് നാരായണന്‍ അന്തരിച്ചു
വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്നാണ് അന്ത്യം