തജിക്കിസ്ഥാനിൽ ഭൂചലനം; പ്രകമ്പനം ഇന്ത്യയിലും പാകിസ്ഥാനിലും

ഭൂചലനം , റിക്ടർ സ്കെയില്‍ , ഭൂമി കുലുക്കം
തജിക്കിസ്ഥാൻ| jibin| Last Modified തിങ്കള്‍, 7 ഡിസം‌ബര്‍ 2015 (14:34 IST)
തജിക്കിസ്ഥാനിൽ റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ഇന്ന് രാവിലെ 7.50 ഓടെയാണ് ഭൂചലനം ഉണ്ടായത്. ഭൂകമ്പത്തിന്റെ പ്രകമ്പനം ഇന്ത്യയിലും പാകിസ്ഥാനിലുമുണ്ടായി. ഡല്‍ഹി, പഞ്ചാബ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് പ്രകടമ്പനമുണ്ടായത്.

ഇന്ത്യയിൽ ഡൽഹിയിലാണ് പ്രധാനമായും പ്രകമ്പനം രേഖപ്പെടുത്തിയത്. കെട്ടിടങ്ങൾ കുലുങ്ങിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തജിക്കിസ്ഥാനിലെ മുർഖോബ് നഗരത്തിന്റ 70 മൈൽ ചുറ്റളവാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്പത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :