ലിമ|
jibin|
Last Modified ബുധന്‍, 25 നവംബര്‍ 2015 (08:21 IST)
പെറുവിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. എന്നാല്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചിലിയിലും അര്‍ജന്റീന, ബോളിവിയ എന്നീ രാജ്യങ്ങളിലും പ്രകമ്പനമുണ്ടായി.
പെറുവിലെ പ്രാദേശിക സമയം വൈകുന്നേരം 5.45നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനം ഉണ്ടായതിനെ തുടര്‍ന്ന് ജനങ്ങള്‍ വീടുകള്‍ വിട്ട് പുറത്തിറങ്ങുകയും ചെയ്‌തു. പലരും കഴിച്ചുക്കൂട്ടിയത് തുറസായ സ്ഥലങ്ങളില്‍ ആണ്. തലസ്ഥാനമായ ലിമയില്‍ നിന്നും 681 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്നു യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.