മുംബൈ|
jibin|
Last Modified ചൊവ്വ, 23 ജൂണ്‍ 2015 (08:00 IST)
ഏകദിനങ്ങളില്‍ മികച്ച റെക്കോര്‍ഡുള്ള നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ ആവശ്യമില്ലാതെ ക്രൂശിക്കരുതെന്ന് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. അദ്ദേഹത്തിന് തീരുമാനങ്ങള്‍ സ്വീകരിക്കാന്‍ സമയം അനുവദിക്കണം. ബംഗ്ലാദേശിനെതിരായ തോല്‍വി അദ്ദേഹത്തെ ആവശ്യത്തില്‍ കൂടുതല്‍ അലട്ടി. അതുകൊണ്ടാണ് മത്സരശേഷം തോല്‍വിക്ക് കാരണം താനാണെങ്കില്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാമെന്ന രീതിയിലുള്ള പ്രതികരണം ധോണിയില്‍ നിന്ന് വന്നതെന്നും ഗാംഗുലി പറഞ്ഞു.
ഏകദിനങ്ങളില്‍ ധോണിയുടെ റെക്കോര്‍ഡ് അനുപമമാണ്. അതിനെ ബഹുമാനിക്കണം. ടീമിനെ വീണ്ടും വിജയവഴിയിലെത്തിക്കാനുള്ള കരുത്തുണ്ടെന്ന് ധോണി കരുതുന്നുവെങ്കില്‍ അതിന് അവസരം നല്‍കണം. അതിനാല്‍ ധോണി എന്ത് തീരുമാനം എടുത്താലും വളരെ ആലോചിച്ച് വേണമെന്നും ഗാംഗുലി പറഞ്ഞു. ബംഗ്ലാദേശിനെതിരായ പരമ്പര അവസാനിച്ചശേഷം മാത്രമെ 2016ലെ ട്വന്റി ലോകകപ്പ് വരെ ധോണി ക്യാപ്റ്റനായി തുടരണോ എന്ന കാര്യത്തിന് പ്രസക്‍തിയുള്ളു. ഇത്തരം തീരുമാനങ്ങളൊന്നും ഒരു രാത്രികൊണ്ട് എടുക്കാനാവില്ല. എന്നാല്‍ ഈ വിഷയത്തില്‍ ബിസിസിഐ ഉപദേശകസമിതിക്ക് എന്തെങ്കിലും ചെയ്യാനുണ്ടോ എന്ന കാര്യത്തില്‍ തനിക്ക് വ്യക്തതതയില്ലെന്നും സിസിഐ ഉപദേശകസമിതി അംഗം കൂടിയായ ഗാംഗുലി പറഞ്ഞു.
ബംഗ്ലാദേശിനെതിരായ എകദിന പരമ്പര തോല്‍ക്കാന്‍ കാരണം ടീമിന്റെ ടീം അംഗങ്ങള്‍ വിശ്രമമില്ലാതെ മത്സരങ്ങള്‍ കളിക്കുന്നതാണെന്ന വാദം തെറ്റാണ്. മിക്ക ടീമുകളും ഈ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ധോണിയുടെ മുന്‍ കാല പ്രകടനങ്ങള്‍ മറക്കാന്‍ കഴിയുന്നതല്ലെന്നും ഗാംഗുലി വ്യക്തമാക്കി.