പ്രവാസി മാതാപിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും അഭ്യര്‍ഥന: നീറ്റ് പരീക്ഷ ദുബായിലും കുവൈറ്റിലും നടത്താന്‍ കേന്ദ്രത്തിന്റെ അനുമതി

ശ്രീനു എസ്| Last Updated: വെള്ളി, 23 ജൂലൈ 2021 (08:17 IST)
പ്രവാസി മാതാപിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും അഭ്യര്‍ഥന മാനിച്ച് നീറ്റ് പരീക്ഷയ്ക്ക് ദുബായിലും കുവൈറ്റിലും പരീക്ഷാ കേന്ദ്രം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കുവൈത്ത് സിറ്റിയിലെ പരീക്ഷാ കേന്ദ്രത്തിന് പുറമെയാണിത്. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. കോവിഡ് നിയന്ത്രണങ്ങള്‍ മൂലം നീറ്റ് പരീക്ഷയ്ക്ക് ഹാജരാകാനുള്ള ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി നിരവധി പ്രവാസികള്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു.

പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന വിദേശകാര്യമന്ത്രാലയത്തിന്റെ അഭ്യര്‍ഥന മാനിച്ചാണ് പ്രധാനമന്ത്രി ഇടപെട്ടത്. ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ നീറ്റ് പരീക്ഷയ്ക്ക് എല്ലാ പിന്തുണയും ഉറപ്പാക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :