വായ്‌പാ തട്ടിപ്പും ആത്‌മഹത്യയും; കരുവന്നൂരില്‍ ഇന്ന് ഹര്‍ത്താല്‍

ശ്രീനു എസ്| Last Updated: വെള്ളി, 23 ജൂലൈ 2021 (08:06 IST)
കരുവന്നൂരില്‍ ഇന്ന് ഹര്‍ത്താല്‍. കരുവന്നൂര്‍ സഹകരണബാങ്കില്‍ നിന്ന് വായ്പയെടുത്ത് കഴഞ്ഞദിവസം ഒരാള്‍ ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. കോണ്‍ഗ്രസാണ് ഹര്‍ത്താല്‍ നടത്തുന്നത്. പിഎം മുകുന്ദന്‍ എന്നയാളാണ് ആത്മഹത്യ ചെയ്തത്. 25 ലക്ഷം രൂപയായിരുന്നു ഇയാള്‍ വായ്പയെടുത്തത്. ഇത് പലിശയടക്കം 80 ലക്ഷം രൂപയാകുകയായിരുന്നു.

അതേസമയം 100കോടി രൂപയുടെ വായ്പ തട്ടിപ്പാണ് കരുവന്നൂര്‍ സഹകരണബാങ്കില്‍ കണ്ടെത്തിയത്. കേസ് സംസ്ഥാന ക്രൈബ്രാഞ്ചിന് വിട്ടുകൊണ്ട് ഡിജിപി അനില്‍കാന്ത് ഉത്തരവിട്ടിരുന്നു.

ബാങ്കിനെതിരെ നിരവധി പരാതികളാണ് വന്നിട്ടുള്ളത്. വഞ്ചന, ഗൂഡാലോചന, വ്യാജരേഖ ചമക്കല്‍ എന്നിവയുടെ പേരിലാണ് കേസ്. ബാങ്കിന്റെ തലപ്പത്ത് സിപിഎം നേതൃത്വത്തിലുള്ള ഭരണ സമിതിയാണുള്ളത്. ബാങ്ക് സെക്രട്ടറിയാടക്കം ആറുപേരെ പ്രതികളാക്കി ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :