നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കി കേന്ദ്രം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (19:44 IST)
നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കി കേന്ദ്രം. സ്ത്രീകളെ ഡിഫന്‍സ് അക്കാദമിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയാണ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ചിനുമുന്നില്‍ കേന്ദ്രത്തിന്റെ തീരുമാനം അറിയിച്ചത്. കേന്ദ്രത്തിന്റേത് നല്ലതീരുമാനമാണെന്നും എന്‍ഡിഎയുടെ ഉയര്‍ന്ന മേധാവികളായും സ്ത്രീകളെ കൊണ്ടുവരണമെന്നും മൂന്ന് സായുധ സേനകളും അറിയിക്കുകയും കേന്ദ്രത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുകയും ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :