ശ്രീനഗർ|
aparna shaji|
Last Modified ഞായര്‍, 13 നവംബര്‍ 2016 (13:06 IST)
ചൊവ്വാഴ്ച അർധരാത്രിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ നോട്ട് നിരോധനത്തിൽ വലഞ്ഞിരിക്കുകയാണ് അതിർത്തി ഗ്രാമങ്ങളും. ഇതിനിടയിൽ അതിർത്തിയിൽ നിന്നും രണ്ട് പാക് ചാരന്മാരെ സൈനികർ പിടികൂടി. വാട്സാപ് ഉപയോഗിച്ച് അതിർത്തിയിലെ സൈനിക കേന്ദ്രങ്ങളുടെ ചിത്രങ്ങളും സുരക്ഷാസംവിധാനങ്ങളും കൈമാറിയതിനാണ് ഇരുവരേയും പിടികൂടിയത്.
അന്താരാഷ്ട്ര അതിര്‍ത്തിയിലെ ആര്‍എസ് പുര സെക്ടറില്‍ നിന്ന് സത്‌വീന്ദര്‍ സിങ്, ദാഡു എന്നിവരാണ് പോലീസ് പിടിയിലായത്. പാക് ചാരന്മാർ ആണെന്ന രഹസ്യ വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരേയും അറസ്റ്റ് ചെയതത്. അതിര്‍ത്തിയിലെ സുരക്ഷാ വിവരങ്ങള്‍ പാകിസ്താന് കൈമാറുന്ന ചാരന്‍മാരാണ് ഇവരെന്ന് വ്യക്തമാകുകയായിരുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, രാജ്യത്ത് നോട്ട് നിരോധനത്തെ തുടർന്ന് ചിലയിടങ്ങളിൽ സംഘർഷാവസ്ഥ തുടരുകയാണ്. ജനങ്ങളെ നിയന്ത്രിക്കാൻ പൊലീസും തയ്യാറാകുന്ന കാഴ്ചയാണ് ചിലയിടങ്ങളിൽ കാണാം. ഈ സാഹചര്യം മുതലെടുത്ത്
പാകിസ്ഥാൻ ചാരന്മാരെ ഇന്ത്യയിലേക്ക് അയക്കുകയാണ്. സാഹചര്യത്തിന്റെ മറവിൽ ഇന്ത്യയെ തകർക്കാൻ ശ്രമിക്കുകയാണ് പാകിസ്ഥാൻ എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.