നേതാജിയുടെ തിരോധാനം; കുടുംബാംഗങ്ങൾ ഇന്ന് മോഡിയെ കാണും

നരേന്ദ്ര മോഡി , സുഭാഷ് ചന്ദ്ര ബോസിന്റെ തിരോധാനം , ആഭ്യന്തരമന്ത്രാലയം
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 14 ഒക്‌ടോബര്‍ 2015 (08:47 IST)
സുഭാഷ് ചന്ദ്ര ബോസിന്റെ തിരോധാനം സംബന്ധിച്ച് കൂടുതൽ രേഖകൾ പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് നേതാജിയുടെ കുടുംബാംഗങ്ങൾ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണും. നേതാജി കുടുംബത്തില്‍ നിന്നുള്ള 35 പേരും 15 ഗവേഷകരുമാണ് കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നത്. തിരോധാനം സംബന്ധിച്ചുള്ള കൂടുതല്‍ രേഖകള്‍ പുറത്ത് വിടണമെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെടും.

നേതാജിയുടെ തിരോധാനത്തെപ്പറ്റിയുള്ള രേഖകള്‍ ആഭ്യന്തരമന്ത്രാലയം പുറത്തു വിട്ടിരുന്നു. ആഭ്യന്തരമന്ത്രാലയം10,000 പേജും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി 64 രഹസ്യരേഖകളും ക്യാബിനറ്റ് ഫയലുകളും അടുത്തിടെ പുറത്തുവിട്ടത്. 41 രഹസ്യരേഖകള്‍ പ്രധാനമന്ത്രിയുടെ കാര്യാലയത്തിലും 27 രേഖകള്‍ വിദേശകാര്യ മന്ത്രാലയത്തിലുമായാണ് സൂക്ഷിക്കുനന്നത്. രേഖകളില്‍ 60,000 പേജ് ആഭ്യന്തരമന്ത്രാലയത്തിലുമുണ്ട്.

എന്നാല്‍ ഇന്ത്യയുടെ പരമാധികാരത്തെയും വിദേശ ബന്ധത്തെയും ബാധിക്കുമെന്നാണ് രേഖ പുറത്തുവിടുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ തടസവാദമായി ഉന്നയിക്കുന്നത്. റഷ്യ, ജപ്പാൻ, ചൈന, അമേരിക്ക, യുകെ, സിങ്കപ്പൂർ, മലേഷ്യ രാജ്യങ്ങളുമായി നേതാജി ബന്ധപ്പെട്ടിരുന്നതിലുള്ള രേഖകളും പുറത്ത് വിടണമെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെടും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :