കർഷകരെ മറന്നാണ് മോഡി ജനാധിപത്യം സംസാരിക്കുന്നത്: രാഹുൽ

നരേന്ദ്ര മോഡി , രാഹുൽ ഗാന്ധി , സോണിയ ഗാന്ധി , കോൺഗ്രസ്
ന്യൂഡൽഹി| jibin| Last Modified ശനി, 12 സെപ്‌റ്റംബര്‍ 2015 (16:28 IST)
ഇന്ത്യന്‍ ജനാധിപത്യത്തിന് അടിത്തറ പാകിയ കർഷകരെയും തൊഴിലാളികളെയും മറന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി
ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നതെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. അധികാരത്തിലെത്തിയ ശേഷം കര്‍ഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ച് മോഡി ഒന്നും സംസാരിച്ചിട്ടില്ല. ഭൂമിയേറ്റെടുക്കൽ ബിൽ സർക്കാരിന് പാസ്സാക്കാൻ കഴിയാതെ പോയത് കോൺഗ്രസിന്റെ വിജയം മാത്രമല്ല കർഷകരുടേതു കൂടിയാണെന്നും രാഹുൽ പറഞ്ഞു.

ഡൽഹിയിലെ ജൻപഥ് 10 ൽ എത്തിയ ഒരുകൂട്ടം കർഷകരോട് സംസാരിക്കെവെയാണ് രാഹുൽ മോഡി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. രാഹുലിനോടൊപ്പം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉണ്ടായിരുന്നു. മിയേറ്റെടുക്കൽ ബില്ലിനെതിരെ കോൺഗ്രസ് നേടിയ വിജയാഘോഷത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അമരിന്ദർ സിങ് രാജ ഒരിക്കിയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുൽ.

രാജസ്ഥാൻ, ഡൽഹി, പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള 400 ഓളം കർഷകർ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :