യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരെ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തും; എല്‍ഡിഎഫ് മികച്ച വിജയം നേടും- പിണറായി

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടും

യുഡിഎഫ് , നിയമസഭ തെരഞ്ഞെടുപ്പ് , വോട്ട്, പിണറായി  വിജയൻ , സിപിഎം
കണ്ണൂർ/ധര്‍മടം| jibin| Last Modified തിങ്കള്‍, 16 മെയ് 2016 (08:28 IST)
നവകേരള സൃഷ്ടിക്കായി ജനങ്ങൾ പങ്കാളികളാകണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതി, മതനിരപേക്ഷതയ്ക്ക് പോറലേല്‍പ്പിക്കുന്ന നടപടികള്‍, ജനവിരുദ്ധ നടപടികള്‍ എന്നിവയ്ക്കെതിരേയായിരിക്കും ഇത്തവണ ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തുകയെന്നും വോട്ട് ചെയ്തശേഷം പിണറായി പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടും. നമ്മുടെ നാടിന്റെ നൊമ്പരമായി ജിഷമാര്‍ ഇനിയുണ്ടാകരുത്. ഇതുപോലെ കെടുകാര്യസ്ഥതയോടെ നിയമപാലനം ഉണ്ടാകരുതെന്നും പിണറായി പറഞ്ഞു. ഇടതുമുന്നണ അധികാരത്തിൽ വരുമെന്നും പാർട്ടിയുടെ എല്ലാ സ്ഥാനാർഥികളും വിജയിക്കുമെന്നും ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജ് പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :