വോട്ടെടുപ്പിനിടെ പേരാമ്പ്രയില്‍ ഒരാള്‍ കുഴഞ്ഞുവീണു മരിച്ചു

പേരാമ്പ്ര സികെജി കോളജ് പോളിംഗ് ബൂത്തിലാണ് സംഭവം

  കുഴഞ്ഞുവീണു മരിച്ചു , തെരഞ്ഞെടുപ്പ് , പോളിംഗ്
കോഴിക്കോട്| jibin| Last Modified തിങ്കള്‍, 16 മെയ് 2016 (08:42 IST)
നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ പേരാമ്പ്രയില്‍ ഒരാള്‍ കുഴഞ്ഞുവീണു മരിച്ചു. കൈയ്താംപൊയിലില്‍ കുഞ്ഞബ്ദുള്ള ഹാജി(70) ആണ് മരിച്ചത്. പേരാമ്പ്ര സികെജി കോളജ് പോളിംഗ് ബൂത്തിലാണ് സംഭവം.

അതേസമയം, സംസ്ഥാനത്ത് വിവിധയിടങ്ങളിലെ കനത്ത മഴ തുടരുകയാണ് ഇത് പോളിംഗിനെ ബാധിച്ചേക്കും. തിരുവനന്തപുരത്തും മധ്യകേരളത്തില്‍ മഴ പെയ്യുന്നത് പോളിംഗിനെ ബാധിക്കുമോ എന്ന് ആശങ്കയുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്

ആദ്യ മണിക്കൂറില്‍ ഭേദപ്പെട്ട പോളിംഗാണ് രേഖപ്പെടുത്തുന്നത്. ആദ്യ ഒരു മണിക്കൂറില്‍ അഞ്ച് ശതമാനം പോളിംഗ് നടന്നു. വോട്ടെടുപ്പ് രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെ. വൈകിട്ട് ആറിന് പോളിങ് ബൂത്തിലെ ക്യൂവിലുള്ളവർക്ക് ടോക്കൺ നൽ‌കി വോട്ടിന് അവസരമൊരുക്കും. 2.60 കോടി വോട്ടര്‍മാരാണ് ബൂത്തിലെത്തുന്നത്.
.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :