പ്രതിരോധരംഗം ഇന്ത്യയെ സുരക്ഷിതമായ രാജ്യമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി

ബംഗളൂരു| Joys Joy| Last Modified ബുധന്‍, 18 ഫെബ്രുവരി 2015 (11:42 IST)
രാജ്യത്തിന്റെ ശക്തമായ പ്രതിരോധ വ്യവസായരംഗം ഇന്ത്യയെ സുരക്ഷിതമായ രാജ്യമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ബംഗളൂരുവില്‍ 'എയ്‌റോ 2015'
ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഏറ്റവും വലിയ ഡിഫന്‍സ് - വ്യോമയാന പ്രദര്‍ശനമാണ് 'എയ്‌റോ ഇന്ത്യ 2015'.

ശക്തമായ പ്രതിരോധ വ്യവസായരംഗം ഇന്ത്യയെ സുരക്ഷിതമായ രാജ്യമാക്കി മാറ്റും. ഈ രംഗത്ത് ഇന്ത്യ ലോകത്തെ തന്നെ പ്രമുഖ കേന്ദ്രമായി മാറും. പ്രതിരോധ സാമഗ്രികളുടെ നിര്‍മ്മാണം ഇന്ത്യയിലേക്ക് മാറ്റുന്നത് രാജ്യത്തിന് പ്രയോജനപ്പെടും. പ്രതിരോധ വ്യവസായ രംഗത്ത് പൊതു - സ്വകാര്യ മേഖലകള്‍ക്കും വിദേശ നിര്‍മ്മാതാക്കള്‍ക്കും സ്ഥാനം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

109 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധി സംഘങ്ങള്‍ പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥരും, പ്രതിരോധ മേഖലയിലെ വിദഗ്ദ്ധരും, മന്ത്രാലയ സെക്രട്ടറിമാരും അടക്കമുള്ളവരാവും എത്തുക. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള 750ലേറെ കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :