മോഡിയുടെ പേരെഴുതിയ കോട്ട് ലേലത്തിന്; ലേലത്തുക ഒരു കോടി കവിഞ്ഞു

അഹമ്മദാബാദ്| Last Modified ബുധന്‍, 18 ഫെബ്രുവരി 2015 (14:19 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഏറെ ചര്‍ച്ചയായ പേരെഴുതിയ കോട്ട് ലേലത്തിന് വച്ചു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണി വരെയാണ് ലേലം നടക്കുക.
രാജുഭായ് അഗര്‍വാള്‍ എന്നയാളിന്റെ 51 ലക്ഷം രൂപയാണ് ആദ്യ ലേലത്തുക. എന്നാല്‍ ഇതിനെ കടത്തിവെട്ടി ടെക്‌സ്‌റ്റൈല്‍ വ്യാപാരിയായ സുരേഷ് അഗര്‍വാള്‍ കോട്ടിന്
ഒരു കോടി രൂപ വിളിച്ചിട്ടുണ്ട്. ലേലത്തിലൂടെ ലഭിക്കുന്ന തുക ഗംഗ നദിയുടെ ശുദ്ധികരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കാനാണ് തീരുമാനം.

ലേലം നടക്കുന്ന സൂറത്തിലെ സയന്‍സ് സെന്ററിര്‍ കോട്ട് ധരിച്ച മോദിയുടെ ഒരു പ്രതിമയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കോട്ടിനൊപ്പം മോഡിയ്ക്ക് സമ്മാനമായി ലഭിച്ചിട്ടുള്ള മറ്റ് വസ്തുക്കളും ലേലത്തിനുണ്ട്. അഹമ്മദാബാദിലെ ‘ജേഡ് ബ്ളൂ’ആണ് നരേന്ദ്ര ദാമോദര്‍ദാസ് മോഡി എന്ന് പേരെഴുതിയ കോട്ട് തയ്പ്പിച്ചത്. കഴിഞ്ഞമാസം ഒബാമയുമായി നടന്ന കൂടിക്കാഴ്ചയില്‍ മോഡി ധരിച്ചത് വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
ഈ കോട്ടിനെ ‘മോദിയുടെ 10 ലക്ഷം രൂപയുടെ യു.െകയില്‍ തുന്നിയ കോട്ട്’ രാഹുല്‍ ഗാന്ധി പരിഹസിച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :