വെള്ളമെടുത്തതിന് ഉയര്‍ന്ന ജാതിക്കാരന്‍ ഭാര്യയെ അധിക്ഷേപിച്ചു ; കിണറുകുത്തി വെള്ളമെടുത്ത് ദളിതനായ ഭര്‍ത്താവിന്റെ മധുര പ്രതികാരം

വെള്ളമെടുത്തതിന് ഉയര്‍ന്ന ജാതിക്കാരനായ പ്രദേശവാസി ഭാര്യയെ അധിക്ഷേപിച്ചതില്‍ മനംനൊന്ത് ദളിതന്‍ ഒറ്റയ്ക്ക് കിണറുകുത്തി വെള്ളംകണ്ടു

നാഗ്പൂര്, ദലിത്, കിണര്‍ nagpur, dalith, well
നാഗ്പൂര്| സജിത്ത്| Last Modified ഞായര്‍, 8 മെയ് 2016 (17:36 IST)
വെള്ളമെടുത്തതിന് ഉയര്‍ന്ന ജാതിക്കാരനായ പ്രദേശവാസി ഭാര്യയെ അധിക്ഷേപിച്ചതില്‍ മനംനൊന്ത് ദളിതന്‍ ഒറ്റയ്ക്ക് കിണറുകുത്തി വെള്ളംകണ്ടു. 40 ദിവസം കൊണ്ട് കിണര്‍ കുഴിച്ചാണ് ഭര്‍ത്താവ് മധുരമായി പ്രതികാരം ചെയ്തത്. മൂന്നു കിണറുകളും ഒരു കുഴല്‍ക്കിണറും വറ്റിയ സ്ഥലത്താണ് താജ്‌നെയുടെ ഈ വിജയഗാഥ. ഭ്രാന്താണെന്ന് കരുതി ഒരു കൈ സഹായത്തിനെത്താതിരുന്ന താജ്‌നെയുടെ ഭാര്യയും നാട്ടുകാരും ഇപ്പോള്‍ ഇവിടെ നിന്നാണ് കുടിവെള്ളമെടുക്കുന്നത്.

ദലിത് വിഭാഗത്തില്‍പ്പെട്ടതിനാലാണ് തന്നെയും പ്രദേശത്തെ മറ്റ് ദലിതരേയും അയല്‍വാസിയുടെ കിണറ്റില്‍ നിന്നും വെള്ളമെടുക്കാന്‍ സമ്മതിക്കാതിരുന്നതെന്ന് തജ്‌നെ പറഞ്ഞു. തജ്‌നെ സ്വന്തമായി കിണര്‍ കുഴിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികളെല്ലാം ഇപ്പോള്‍ ആ കിണറില്‍ നിന്നാണ് ഇപ്പോള്‍ ആവശ്യത്തിനുള്ള വെള്ളമെടുക്കുന്നത്. അഞ്ചുപേരെങ്കിലും വേണ്ട കിണറുപണിയാണ് താജ്‌നെ ഒറ്റയ്ക്ക് തുടങ്ങിയത്. മാര്‍ച്ചിലെ ആ ദിവസം അപമാനഭാരത്താല്‍ കരഞ്ഞാണ് താന്‍ വീട്ടിലെത്തിയതെന്നും അടുത്തുള്ള മലേഗാവ് പട്ടണത്തില്‍ പോയി പണി സാധനങ്ങള്‍ വാങ്ങി ഒരു മണിക്കൂറിനുള്ളില്‍ ജോലി തുടങ്ങുകയായിരുന്നെന്നും ഇയാള്‍ പറയുന്നു.

ഇതിന് മുമ്പ് ഒരു കിണറു പോലും കുഴിച്ചിട്ടില്ല, ഭൂമിശാസ്ത്രപരമായി വെള്ളത്തിന്റെ സ്ഥാനം നോക്കാനറിയില്ല,
പണി ആരംഭിക്കുന്നതിനു മുന്‍പ് തങ്ങളുടെ ദുരിതത്തിന് അറുതി വരുത്തണമെന്ന് പ്രാര്‍ത്ഥിക്കുക മാത്രമേ ചെയ്തുള്ളൂവെന്നും തജ്‌നെ പറഞ്ഞു. പതിനഞ്ച് അടി താഴ്ച്ചയിലാണ് തജ്‌നെ കിണര്‍ കുഴിച്ചത്. അത് ഇരുപത് അടി ആക്കണമെന്നാണ് തജ്‌നെയുടെ ആവശ്യം. ആറടി വ്യാപ്തി എട്ടടിയാക്കണമെന്നും തജ്‌നെ പറഞ്ഞു. ഇതിന് ഗ്രാമവാസികള്‍ തന്റെ സഹായത്തിനുണ്ടാകുമെന്നാണ് കരുതുന്നതെന്നു തജ്‌നെ കൂട്ടിച്ചേര്‍ത്തു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഞങ്ങള്‍ക്ക് സമാധാനം വേണം: ഗാസയില്‍ ഹമാസ് ഭരണകൂടത്തിനെതിരെ ...

ഞങ്ങള്‍ക്ക് സമാധാനം വേണം: ഗാസയില്‍ ഹമാസ് ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച് നൂറുകണക്കിന് പാലസ്തീനികള്‍ തെരുവിലിറങ്ങി
ഗാസയില്‍ ഹമാസ് ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച് നൂറുകണക്കിന് പാലസ്തീനികള്‍ തെരുവിലിറങ്ങി. ...

രാജീവ് ചന്ദ്രശേഖറിന്റെ ജാതി ഗുണം ചെയ്യുമെന്ന് ബിജെപി ...

രാജീവ് ചന്ദ്രശേഖറിന്റെ ജാതി ഗുണം ചെയ്യുമെന്ന് ബിജെപി വിലയിരുത്തല്‍
ഒരു ഇടവേളയ്ക്കു ശേഷമാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് നായര്‍ സമുദായത്തില്‍ ...

മന്ത്രി പി രാജീവിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ...

മന്ത്രി പി രാജീവിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് കേന്ദ്രത്തിന്റെ അനുമതിയില്ല; കാരണം യാത്രയുടെ ലക്ഷ്യം വെളിപ്പെടുത്താത്തത്
മന്ത്രി പി രാജീവിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് കേന്ദ്രം അനുമതി നല്‍കിയില്ല. യാത്രയുടെ ...

World Theatre Day 2025: ലോക നാടകദിനം

World Theatre Day 2025: ലോക നാടകദിനം
1961ല്‍ തുടങ്ങിയതു മുതല്‍ ഈ ദിവസം മാര്‍ച്ച് 27 - ലോകത്തിന്റെ വിവിധ കോണുകളിലെ നാടക - അഭിനയ ...

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് അവസാനിക്കും; ...

എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് അവസാനിക്കും; സ്‌കൂള്‍ പരിസരങ്ങളില്‍ പൊലീസ് സുരക്ഷ
പരീക്ഷ തീരുന്ന ദിവസമോ സ്‌കൂള്‍ പൂട്ടുന്ന ദിവസമോ സ്‌കൂളുകളില്‍ യാതൊരുവിധ ആഘോഷ പരിപാടികളും ...