മുസ്ലീങ്ങളെ രണ്ടാം കിട പൌരമാരായാണ് പരിഗണിക്കുന്നതെന്ന് അക്ബരുദീന്‍ ഉവൈസി

മുംബൈ:| Last Modified തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2014 (17:34 IST)
മുസ്ലീങ്ങള്‍ അടക്കമുള്ള മറ്റു ന്യൂനപക്ഷങ്ങളെ എല്ലാം രണ്ടാം കിട പൌരന്മാരായാണ് പരിഗണിക്കുന്നതെന്നു ഓള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലീമീന്‍ നേതാവ് അക്ബരുദീന്‍ ഉവൈസി പറഞ്ഞു.

തങ്ങള്‍ ഹിന്ദു വിരുദ്ധര്‍ അല്ലെന്നും സംഘപരിവാറിനെ എതിര്‍ക്കുക മാത്രമാണ് ചെയ്യുന്നത് ഉവൈസി പറഞ്ഞു. ഇത്കൂടാതെ വരുന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ വര്‍ഗീയ കലാപ വിരുദ്ധ ബില്ല് നടപ്പാക്കുമെന്നും ഉവൈസി പറഞ്ഞു.

മഹാരാഷ്ട്രയില്‍ അടുത്തു നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉവൈസിയുടെ പാര്‍ട്ടിയായ എഐഎംഐഎം മുസ്ലീങ്ങള്‍ക്ക് പ്രാധാന്യമുള്ള ഇരുപത്തിയാറോളം മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :