‘ഹിന്ദു' എന്ന വാക്ക്‌ കണ്ടുപിടിച്ചത്‌ മുസ്ലീങ്ങള്‍: വീരപ്പമൊയ്‌ലി

ബംഗലൂരു:| Last Modified തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2014 (12:03 IST)
ആര്‍എസ്‌എസ്‌ നേതാവ്‌ മോഹന്‍ ഭാഗവതിന് പിന്നാലെ വിവാദപ്രസ്താവനയുമായി മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ വീരപ്പമൊയ്‌ലി. ബാംഗ്ലൂരിലെ ഒരു ഒരു പൊതു പരിപാടിയില്‍
സംബന്ധിച്ച്‌ സംസാരിക്കുമ്പോള്‍ 'ഹിന്ദു' എന്ന വാക്ക്‌ കണ്ടുപിടിച്ചത്‌ മുസ്ലീങ്ങളാണെന്ന്‌ പറഞ്ഞതാണ് വിവാദത്തിന് തിരികൊളുത്തിയത്.

മധ്യകാലഘട്ടത്തിലെ മുസ്ലീങ്ങളാണ്‌ 'ഹിന്ദു' എന്ന വാക്ക്‌ ആദ്യമായി ഉപയോഗിച്ചതെന്നും വേദങ്ങളിലോ ഉപനിഷത്തുകളിലോ 'ഹിന്ദു' എന്ന ഒരു പരാമര്‍ശവുമില്ലെന്നും ചടങ്ങില്‍
വീരപ്പമൊയ്‌ലി പറഞ്ഞു.

അതിനിടെ
മൊയ്ലിയെ വിമര്‍ശിച്ച് മുന്‍പ്രധാനമന്ത്രി എച്ച്‌ ഡി ദേവഗൗഡ രംഗത്തെത്തി മൊയ്‌ലിയെ പോലെയുളള നേതാക്കള്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉന്നയിക്കരുതെന്നും
സമാധാനാന്തരീക്ഷം നശിപ്പിക്കരുതെന്നും ഗൗഡ പറഞ്ഞു.എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്ന് ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം വന്‍ വിവാദമുണ്ടാക്കിയിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :