മോഡി ഒരു മുയലിനേപ്പോലും കൊണ്ടുവരില്ല: ശരത് യാ‍ദവ്

മോഡി,ശരത് യാ‍ദവ്, കള്ളപ്പണം
പട്‌ന| VISHNU.NL| Last Modified വെള്ളി, 31 ഒക്‌ടോബര്‍ 2014 (15:58 IST)
കള്ളപ്പണ വിഷയത്തില്‍ മൊഡിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ജെ ഡി യു നേതാവ് ശരദ് യാദവ്. വിദേശ ബാങ്കുകളില്‍ ഇന്ത്യാക്കാര്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം പോയിട്ട് ഒരു മുയലിനേപ്പൊലും കൊണ്ടുവരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കഴിയില്ലെന്നാണ് ശരത് യാദവ് കുറ്റപ്പെടുത്തിയത്.

കള്ളപ്പണം കൊണ്ടുവരാമെന്ന് മോഡി സര്‍ക്കാര്‍ രാജ്യത്തെ വൃഥാ സ്വപ്‌നം കാണിക്കുകയാണ്. ഒരിക്കലും ഇത് നടക്കാന്‍ പോകുന്നില്ല. കള്ളപ്പണം പോയിട്ട് വിദേശത്ത് നിന്നും ഒരു മുയലിനെ പോലും പിടിച്ചുകൊണ്ടുവരാന്‍ ഈ സര്‍ക്കാരിന് കഴിയില്ല - യാദവ് കളിയാക്കി. സുപ്രീം കോടതി നിര്‍ദ്ദേശത്തേ തുടര്‍ന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ 627 കള്ളപ്പണക്കാരുടെ പട്ടിക സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

മുന്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സമ്പര്‍ക്ക് യാത്രയുടെ ഭാഗമായി ദില്ലിയില്‍ നിന്നും പട്‌നയിലെത്തിയതായിരുന്നു ശരദ് യാദവ്. നവംബര്‍ 13 നാണ് നിതീഷ് കുമാര്‍ നയിക്കുന്ന സമ്പര്‍ക്ക് യാത്ര. നിതീഷ് കുമാറും ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മഞ്ജിയുമായി അഭിപ്രായ വ്യത്യാസം ഉണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ക്ക് യാദവ് മറുപടി പറഞ്ഞില്ല. തനിക്ക് അതേക്കുറിച്ച് ഒന്നും അറിയില്ല എന്നായിരുന്നു ഇക്കാര്യം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ഇദ്ദേഹം മറുപടി പറഞ്ഞത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :