തെരഞ്ഞെടുപ്പ് തോല്‍‌വി; പിസി ചാക്കോ രാജിവച്ചു

പിസി ചാക്കോ, ഡല്‍ഹി തെരഞ്ഞെടുപ്പ്, കോണ്‍ഗ്രസ്
ന്യൂഡല്‍ഹി| vishnu| Last Modified ചൊവ്വ, 10 ഫെബ്രുവരി 2015 (13:20 IST)
ഡല്‍ഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ദയനീയമായി തോറ്റതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ രാജിവച്ചു. ഡല്‍ഹി തെരഞ്ഞെടുപ്പിന്റെ ചുമതലയാണ് ചാക്കൊ രാജിവച്ചത്.

കോണ്‍ഗ്രസിന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിയെന്നും കൃത്യമായി സംഘടനാ സംവിധാനം പ്രവര്‍ത്തിച്ചില്ലെന്നും സ്വതന്ത്രസ്ഥാനാര്‍ത്ഥികളെ പോലെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് പി സി ചാക്കോ പറഞ്ഞു. ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് ഒറ്റ സീറ്റുകള്‍ പോലും ലഭിച്ചില്ല. അതെ സമയം ബിജെപി വെറും മൂന്നൂ സീറ്റുകളിലേക്ക് ചുരുങ്ങി. 67 സീറ്റിലാണ് ഇപ്പോള്‍ എ‌എപി ലീഡ് ചെയ്യുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :