ന്യൂഡല്‍ഹി|
jibin|
Last Modified വ്യാഴം, 12 ഫെബ്രുവരി 2015 (21:18 IST)
ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത പരാജയത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ പരസ്യ കലഹം പാടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. തെരഞ്ഞെടുപ്പിന്റെ ചുമതലുണ്ടായിരുന്ന പിസി ചാക്കോയുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷമായിരുന്നു സോണിയ ഇക്കാര്യം അറിയിച്ചത്.
70 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 67 സീറ്റും ആം ആദ്മി പാര്‍ട്ടി നേടുകയായിരുന്നു. കോണ്‍ഗ്രസിന് ഒറ്റ സീറ്റില്‍ പോലും ജയിക്കാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് കോണ്‍ഗ്രസ് ഡല്‍ഹി ഘടകത്തിനെതിരെ രംഗത്തെത്തിയിരുന്നു.
കോണ്‍ഗ്രസിന്റെ പരാജയത്തിന് ഉത്തരവാദി പ്രചാരണം നയിച്ചവരാണെന്നും, കോണ്‍ഗ്രസിന്‍റെ പ്രചരണം പരാജയമായിരുന്നെന്നും. മാക്കന്‍റെ നിലപാടില്‍ താന്‍ സഹതപിക്കുന്നെന്നും. കോണ്‍ഗ്രസിന്റെ പ്രചാരണം നയിച്ചത് മാക്കനായിരുന്നെന്നും പാര്‍ട്ടിയുടെ സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ പ്രചാരണത്തിന് സാധിച്ചില്ലെന്നും ഷീല ദീക്ഷിത് കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ പരാജയത്തിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിലെ എല്ലാവര്‍ക്കും ഉണ്ടെന്ന് പിസി ചാക്കോ പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.