മോഡി മന്ത്രിസഭ പുനസംഘടിപ്പിച്ചപ്പോള്‍ സ്ഥാനം നഷ്‌ടമായത് ഇവര്‍ക്കാണ്

മോഡി മന്ത്രിസഭ പുനസംഘടിപ്പിച്ചപ്പോള്‍ സ്ഥാനം നഷ്‌ടമായത് ഇവര്‍ക്കാണ്

ന്യൂഡല്‍ഹി| JOYS JOY| Last Modified ചൊവ്വ, 5 ജൂലൈ 2016 (15:46 IST)
കേന്ദ്രമന്ത്രിസഭ പുനസംഘടിപ്പിച്ചപ്പോള്‍ 19 പുതിയ അംഗങ്ങളാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍, മന്ത്രിസഭയില്‍ നിലവില്‍ ഉണ്ടായിരുന്ന അഞ്ചുപേര്‍ക്ക് സ്ഥാനം നഷ്‌ടമാകുകയും ചെയ്തു. നിഹാല്‍ ചന്ദ്, രാം ശങ്കര്‍ കതേരിയ, സന്‍വര്‍ ലാല്‍ജട്, മനുസ്‌ഖ്‌ഭായി ഡി വാസ്‌വ, എം കെ കുന്ദരിയ എന്നിവര്‍ക്കാണ് പുനസംഘടനയില്‍ സ്ഥാനം നഷ്‌ടമായത്.

സ്ഥാനം നഷ്‌ടമായ അഞ്ചുപേരും സഹമന്ത്രിമാര്‍ ആയിരുന്നു. നിഹാല്‍ ചന്ദ് കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്സ് സഹമന്ത്രിയും രാം ശങ്കര്‍ കതേരിയ മാനവിഭവശേഷി വകുപ്പ് സഹമന്ത്രിയും ആയിരുന്നു.

ജലവകുപ്പില്‍ സഹമന്ത്രി ആയിരുന്നു സന്‍വര്‍ ലാല്‍ജട്. മനുസ്‌ഖ്‌ഭായി ഡി വാസ്‌വ ഗോത്രവികസന വകുപ്പ് സഹമന്ത്രിയും എം കെ കുന്ദരിയ കൃഷിവകുപ്പ് സഹമന്ത്രിയും ആയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :