അഭിറാം മനോഹർ|
Last Modified വ്യാഴം, 21 ഒക്‌ടോബര്‍ 2021 (18:18 IST)
നടി അനന്യ പാണ്ഡെയുടെ മുംബൈയിലെ വീട്ടിൽ ഇന്ന് നാർക്കോട്ടിക്‌സ് ബ്യൂറോ നടത്തിയ റെയ്ഡിനൊടുവിൽ ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തു.ലഹരിമരുന്ന് കേസിൽ ഈ മാസം ആദ്യം അറസ്റ്റിലായ
ആര്യൻ ഖാൻ അനന്യ പാണ്ഡെയുമായി സമ്പർക്കം പുലർത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ്.
അനന്യയെ ചോദ്യം ചെയ്യലിനായി എൻസിബി വിളിപ്പിക്കുകയും അവർ ഏജൻസിക്ക് മുമ്പാകെ ഹാജരാക്കുകയും ചെയ്തു. പിതാവും നടനുമായ
നടനുമായ ചങ്കി പാണ്ഡെക്കൊപ്പമാണ് അനന്യ ചോദ്യം ചെയ്യലിന് ഹാജരായത്. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ മുംബൈ ഓഫീസിലാണ് അനന്യയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.