മറയൂര്‍|
Last Modified ചൊവ്വ, 13 മെയ് 2014 (14:08 IST)
ഇടുക്കി ജില്ലയിലെ മറയൂരിലെ വനമേഖലയില്‍ നവജാതശിശുവിനെ കണ്ടെത്തി. മതാപിതാക്കള്‍ ഉപേക്ഷിച്ച നിലയിലും പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റിയ നിലയിലുമായിരുന്നു ശിശു. വിറകു ശേഖരിക്കാനെത്തിയ സ്ത്രീകളാണ് കുട്ടിയെക്കണ്ടത്.
പൊലീസ് എത്തി കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ മാതാപിതാക്കള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.