സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 28 ജനുവരി 2025 (14:41 IST)
ക്രിമിനല്‍ നടപടികള്‍ക്കായി ഹാജരാകാന്‍ വാട്‌സാപ്പില്‍ നോട്ടീസ് നല്‍കരുതെന്ന് പോലീസിന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. വാട്‌സാപ്പ് വഴിയോ മറ്റ് ഇലക്ട്രോണിക് ഡിവൈസ് വഴിയോ നോട്ടീസ് നല്‍കരുതെന്നാണ് നിര്‍ദ്ദേശം. ജസ്റ്റിസ് എം എം സുന്ദരേശും ജസ്റ്റിസ് രാജേഷ് ബിന്ദനും അടങ്ങുന്ന ബെഞ്ചാണ് നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
ഇത് സംബന്ധിച്ച് പോലീസ് സംവിധാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും കോടതി ആവശ്യപ്പെട്ടു. സി ആര്‍ പി സി ഭാരതീയ നാഗരിക സുരക്ഷാ സംഹിത പ്രകാരം അംഗീകരിക്കപ്പെട്ടതും നിര്‍ദ്ദേശിച്ചിട്ടുള്ളതുമായ സേവന രീതിക്ക് പകരം ഇലക്ട്രോണിക് ഡിവേഴ്‌സുകള്‍ വഴിയുള്ള അറിയിപ്പ് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.