ചെന്നൈ|
JOYS JOY|
Last Modified ശനി, 11 ജൂലൈ 2015 (14:14 IST)
ബലാത്സംഗം ചെയ്തയാളുമായി രമ്യതയിലെത്തണമെന്ന വിവാദ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഉത്തരവ് പിന്‍വലിച്ചത്. ബലാത്സംഗം ചെയ്ത ആളുമായി മധ്യസ്ഥതയ്ക്ക് ശ്രമിക്കുന്നത് നിയമവിരുദ്ധവും സ്ത്രീയുടെ അന്തസ്സിന് എതിരാണെന്നും ആയിരുന്നു സുപ്രീംകോടതി വിധി.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ്ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയത്. കൂടാതെ, മധ്യസ്ഥശ്രമത്തിനായി പ്രതിക്ക് അനുവദിച്ചിരുന്ന ജാമ്യം കോടതി റദ്ദാക്കുകയും ചെയ്തു. പ്രതിയോട് ഉടന്‍ തന്നെ കീഴടങ്ങാനും ആവശ്യപ്പെട്ടു.
മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് പി. ദേവദാസ് ആയിരുന്നു വിവാദമായ വിധി പുറപ്പെടുവിപ്പിച്ചത്. ബലാത്സംഗ കേസില്‍ ഇരയായ പെണ്‍കുട്ടിയെ കോടതിയുടെ മീഡിയേഷന്‍ സെന്‍ററിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
എന്നാല്‍ തന്നെ ബലാത്സംഗം ചെയ്തയാളെ വിവാഹം കഴിക്കാനോ മധ്യസ്ഥതക്കോ താന്‍ തയ്യാറല്ലെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടി അറിയിച്ചിരുന്നു.