മകന്‍ കാമുകിക്കൊപ്പം ഒളിച്ചോടിയതിന് വൃദ്ധമാതാവിനെ പൊതുസ്ഥലത്ത് നഗ്നയാക്കി മർദ്ദിച്ചു

ഉത്തര്‍പ്രദേശിലെ ലക്കിംപൂര്‍ഖേരി ഗ്രാമത്തില്‍ വൃദ്ധയായ സ്ത്രീയെ ഒരു സംഘം അക്രമികള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും വിവസ്ത്രയാക്കുകയും ചെയ്തു

ലക്നൌ, ഉത്തര്‍പ്രദേശ്, അക്രമണം, പൊലീസ് lucknow, uther pradesh, attack, police
ലക്നൌ| സജിത്ത്| Last Modified ചൊവ്വ, 26 ഏപ്രില്‍ 2016 (12:37 IST)
ഉത്തര്‍പ്രദേശിലെ ലക്കിംപൂര്‍ഖേരി ഗ്രാമത്തില്‍ വൃദ്ധയായ സ്ത്രീയെ ഒരു സംഘം അക്രമികള്‍ ക്രൂരമായി മര്‍ദ്ദിക്കുകയും വിവസ്ത്രയാക്കുകയും ചെയ്തു. മകൻ പെൺകുട്ടിയോടൊപ്പം ഒളിച്ചോടിയതിന്റെ പേരിലാണ് ഈ ക്രൂരത അരങ്ങേറിയത്. അക്രമികള്‍ അറുപതുകാരിയായ വൃദ്ധയുടെ മുഖത്ത് കരിഓയിൽ ഒഴിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി വിതറുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ വീട്ടുകാരാണ് ഈ ക്രൂരതയ്ക്ക് പിന്നിൽ.

കഴിഞ്ഞ ദിവസമായിരുന്നു യുവാവും യുവതിയും ഒളിച്ചോടിയത്. വിവരമറിഞ്ഞെത്തിയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വൃദ്ധയെ തല്ലിച്ചതച്ചു. കൂടാതെ അവരുടെ ഭര്‍ത്താവിനെയും മര്‍ദ്ദിച്ചവശനാക്കി. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് സ്ത്രീയെ അക്രമികളിൽനിന്നും രക്ഷിച്ചത്. ഗുരുതരാവസ്ഥയിലായ വൃദ്ധയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവാവിന്റെയും യുവതിയുടെയും കുടുംബങ്ങള്‍ ഒരേ ഗ്രാമത്തിലാണ് താമസിക്കുന്നത്. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ നാല് പേര്‍ സ്ത്രീകളാണ്. ഇവരെ കണ്ടെത്താന്‍ സധിച്ചിട്ടില്ല. ഒളിവില്‍ പോയ ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :