കോയമ്പത്തൂര്‍|
vishnu|
Last Modified ചൊവ്വ, 22 ജൂലൈ 2014 (11:43 IST)
കച്ചത്തിവ് ദ്വീപിലെ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് തമിഴ് നാട്ടില്‍ പ്രതിഷേധം കനക്കുന്നു. പ്രശ്നത്തില്‍ പരിഹാരം കണ്ടില്ലെങ്കില്‍ ശ്രീലങ്കയില്‍ അഭയാര്‍ഥികളാകാനാണ് മത്സ്യത്തൊഴികാളികള്‍ തീരുമാനിച്ചിരിക്കുന്നത്.
പാരമ്പര്യമായി തമിഴ് മത്സ്യത്തൊഴിലാളികള്‍ മീന്‍ പിടിക്കുന്നതിനായി രാമേശ്വരംതീരത്തുനിന്ന് 11 നോട്ടിക്കല്‍മൈല്‍ മാത്രം അകലെയുള്ള കച്ചത്തീവ് ദ്വീപ് വരെയാണ് പ്രധാനമായും പോകുന്നത്. എന്നാല്‍ സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന കാരണം പറഞ്ഞ് ശ്രിലങ്കന്‍ നേവി ഇവരെ പിടിക്കുടുകയും ബോട്ടുകളും വ്ല്കളും നശിപ്പിക്കുന്നത് നിത്യ സംഭവമാണ്.
കച്ചത്തീവില്‍ ഇരുരാജ്യങ്ങളിലേയും മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യബന്ധനത്തിനുള്ള അനുമതി നേടിയെടുക്കുകയോ അല്ലെങ്കില്‍ കച്ചത്തീവ് തിരിച്ചുപിടിക്കുകയോ വേണമെന്നുള്ള ആവശ്യം തമിഴനാട്ടില്‍ ശക്തമാകുന്നതിനുള്ള കാരണം ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ത്യ-
ശ്രീലങ്ക സമുദ്രാതിര്‍ത്തി നിശ്ചയിക്കാന്‍ ഉണ്ടാക്കിയ കരാറില്‍ ഇന്ത്യന്‍ താത്പര്യങ്ങള്‍ ബലികഴിക്കപ്പെട്ടെന്ന് വിദേശകാര്യ മന്ത്രാലയത്തില്‍നിന്ന് ലഭിച്ച വിവരാവകാശരേഖകള്‍ പുറത്ത് വന്നതാണ്.
ശാശ്വത പ്രശ്‌നപരിഹാരത്തിന് കേന്ദ്രസര്‍ക്കാര്‍ ഇനിയും ഇടപെടാത്തപക്ഷം ജൂലായ് 28 മുതല്‍ രാമനാഥപുരം തീരത്ത് വന്‍ സമരപരിപാടികള്‍ക്കാണ് മത്സ്യത്തൊഴിലാളികളുടെ നീക്കം. ആഗസ്ത് 3 മുതല്‍ കച്ചത്തീവിന് പരിസരത്തുപോയി മീന്‍പിടിക്കുന്ന ബോട്ടുകളിലെല്ലാം വെള്ളക്കൊടി നാട്ടുമെന്ന് തമിഴ്‌നാട് കോസ്റ്റല്‍ മെക്കനൈസ്ഡ് ബോട്ട്‌സ് ഫിഷര്‍മെന്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി എന്‍.ജെ. ബോസ് അറിയിച്ചു. ലങ്കന്‍നേവിക്ക് കീഴടങ്ങി ശ്രീലങ്കയില്‍ അഭയാര്‍ഥികളായി ഉപജീവനം തുടരാനാണ് അവരുടെ തീരുമാനം.