ചെന്നൈ|
jibin|
Last Updated:
വെള്ളി, 22 ജൂലൈ 2016 (20:37 IST)
ഇന്ത്യൻ സിനിമ പ്രതീക്ഷയോടെ കാത്തിരുന്ന സ്റ്റൈൽ മന്നന്റെ കബാലി ബോക്‍സ് ഓഫീസ് കളക്ഷനില്‍ റെക്കോര്‍ഡിടുന്നു. റിലീസ് ദിനമായ ഇന്നു മുപ്പതു കോടിയോളം കബാലി സ്വന്തമാക്കിയെന്നാണ് സിനിമാ ലോകത്തു നിന്നും ലഭിക്കുന്ന വാര്‍ത്ത. ആദ്യ മൂന്നു ദിവസത്തിനുള്ളില്‍ ചിത്രത്തിന്റെ കളക്ഷന്‍ നൂറ് കോടി കവിയുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
അമേരിക്ക, ജപ്പാന്‍, മലേഷ്യ, ദുബായ്, കാനഡ, ഇംഗ്ലണ്ട്, ഹോങ്കോങ്ങ് എന്നീ വിദേശ രാജ്യങ്ങളിലടക്കം 5000 തിയേറ്ററുകളിലാണ് രജനികാന്തിന്റെ കബാലി നിറഞ്ഞോടിയത്. അമേരിക്കയില്‍ 400 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇതിനാല്‍ തന്നെ മൂന്നാം ദിവസം കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ന്നു വീഴുമെന്നും നൂറ് കോടി ക്ലബിലേക്ക് ചിത്രം എത്തുമെന്നുമാണ് വിദഗ്ദര്‍ വ്യക്തമാക്കുന്നത്. ഏഴു ദിവസത്തിനകം 250 കോടിക്ക് മുകളില്‍ ചിത്രം പണം വാരുമെന്ന് വ്യക്തമാണ്.
തമിഴ്‌നാട്ടിലെ എല്ലാ തിയേറ്ററുകളിലും അടുത്ത അഞ്ചു ദിവസത്തെ മുഴുവന്‍ ടിക്കറ്റും വിറ്റു തീര്‍ന്നു. ആയിരക്കണക്കിനാളുകള്‍ കബാലിയുടെ ടിക്കറ്റിനായി ക്യൂ നില്‍ക്കുകയും ചെയ്യുന്നുണ്ട്. പലയിടത്തും വന്‍ തുകയ്‌ക്ക് ബ്ലാക്കിലും ടിക്കറ്റ് വിറ്റു പോകുന്നുണ്ട്. ഈ സാഹചര്യത്തില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ വീഴുമെന്ന് വ്യക്തമാണ്.
ചെന്നൈ അടക്കമുള്ള വലിയ നഗരങ്ങളിലെ മിക്ക കമ്പനികളും ജീവനക്കാര്‍ക്ക് പല ദിവസങ്ങളിലായി ചിത്രം കാണാന്‍ അവധിയും ടിക്കറ്റും നല്‍കിയിട്ടുണ്ട്. ആദ്യ ദിനം ചെറുപ്പക്കാര്‍ അടക്കമുള്ളവര്‍ തിയേറ്ററുകളില്‍ എത്തിയപ്പോള്‍ വരും ദിവസങ്ങളില്‍ കുടുംബ പ്രേഷകരും തിയേറ്ററില്‍ എത്തുമെന്നതിനാല്‍ ബാഹുബലിയുടെ റെക്കോര്‍ഡ് തകരുമെന്നാണ് ചെന്നൈയില്‍ നിന്ന് ലഭിക്കുന്ന സൂചന. സൌത്ത് ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഇടം പിടിക്കുന്ന ചിത്രമാകും കബാലിയെന്നാണ് ആദ്യ ദിവസം ലഭിക്കുന്ന സൂചന.