കബാലി വന്നു, കസബയ്ക്ക് പണികിട്ടി!

കബാലി വന്നതുകൊണ്ട് കസബയ്ക്ക് സംഭവിച്ചതെന്ത്?

Kabali, Kasaba, Rajinikanth, Mammootty, Prithviraj, Asif Ali, Manju Warrier, കബാലി, കസബ, രജനികാന്ത്, മമ്മൂട്ടി, പൃഥ്വിരാജ്, ആസിഫ് അലി, മഞ്ജു വാര്യര്‍
Last Updated: വെള്ളി, 22 ജൂലൈ 2016 (20:09 IST)
രജനികാന്തിന്‍റെ കബാലി പ്രദര്‍ശനത്തിനെത്തി. കേരളത്തില്‍ 300ലധികം തിയേറ്ററുകളിലാണ് കബാലി പ്രദര്‍ശിപ്പിക്കുന്നത്. ഇത്രയധികം തിയേറ്ററുകളില്‍ റിലീസ് ചെയ്യുകയും ഇത്രയും വലിയ ഹൈപ്പോടെ എത്തുകയും ചെയ്തതുകൊണ്ട് കബാലിയുടെ വരവ് നല്ല രീതിയില്‍ പ്രദര്‍ശനം തുടര്‍ന്നിരുന്ന മലയാള സിനിമകളെ വളരെ പ്രതികൂലമായാണ് ബാധിച്ചിരിക്കുന്നത്.

കസബ, അനുരാഗ കരിക്കിന്‍‌വെള്ളം, കരിങ്കുന്നം സിക്സസ് എന്നീ സിനിമകളെയാണ് കബാലിയുടെ മാസ് റിലീസ് ദോഷമായി ബാധിച്ചത്. ആദ്യ എട്ടുദിവസം കൊണ്ട് പത്തുകോടിക്കുമേല്‍ കളക്ഷന്‍ നേടിയ സിനിമയാണ് കസബ. മമ്മൂട്ടിയുടെ ഈ വമ്പന്‍ ഹിറ്റ് ചിത്രത്തിന് വലിയ തിരിച്ചടിയായി കബാലിയുടെ റിലീസ്. പ്രദര്‍ശിപ്പിച്ചിരുന്ന തിയേറ്ററുകളില്‍ ഇപ്പോള്‍ കബാലിയാണ് കൂടുതല്‍ സമയവും കളിക്കുന്നത്.

എറണാകുളത്തെ മള്‍ട്ടിപ്ലക്സുകളില്‍ കസബയ്ക്ക് ഒരു ദിവസം വെറും മൂന്ന് ഷോ ആയി കുറച്ചുകൊണ്ട് ബാക്കി ഷോ എല്ലാം കബാലിക്കായി വിട്ടുകൊടുത്തിരിക്കുകയാണ്. മഞ്ജു വാര്യര്‍ നായികയായ കരിങ്കുന്നം സിക്സസിനും പറയാനുള്ളത് ഇതേ അനുഭവമാണ്. മൌത്ത് പബ്ലിസിറ്റി കൊണ്ട് പതിയെ പച്ചപിടിച്ചുവരികയായിരുന്ന കരിങ്കുന്നം സിക്സസിന്‍റെ കളക്ഷനെ വന്‍ തോതില്‍ ബാധിച്ചിരിക്കുകയാണ് കബാലിയുടെ റിലീസ്.

മികച്ച അഭിപ്രായവും കളക്ഷനും നേടി മുന്നേറുകയായിരുന്നു ബിജുമേനോന്‍ - ആസിഫലി ടീമിന്‍റെ അനുരാഗ കരിക്കിന്‍‌വെള്ളം. എന്നാല്‍ കബാലി വന്നതോടെ കരിക്കിന്‍‌വെള്ളം പ്രദര്‍ശിപ്പിച്ചിരുന്ന സ്ക്രീനുകളുടെ എണ്ണം കുറഞ്ഞു. കളക്ഷനില്‍ വലിയ ഇടിവുണ്ടായി. എങ്കിലും അനുരാഗ കരിക്കിന്‍‌വെള്ളം ഈ കബാലി കൊടുങ്കാറ്റിനെ അതിജീവിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.

കബാലിക്കൊപ്പം ‘പാ.വ’ എന്നൊരു ചെറിയ ചിത്രം റിലീസ് ചെയ്യാനുള്ള ധൈര്യവും മലയാള സിനിമാ പ്രവര്‍ത്തകര്‍ കാണിച്ചു. അനൂപ് മേനോനും മുരളി ഗോപിയും നായകന്‍‌മാരാകുന്ന സിനിമ ഒരു ഫണ്‍ എന്‍റര്‍ടെയ്നറാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'നീ അവനോടൊപ്പം സന്തോഷമായി ജീവിക്കൂ, കുട്ടികളെ ഞാൻ നോക്കാം'; ...

'നീ അവനോടൊപ്പം സന്തോഷമായി ജീവിക്കൂ, കുട്ടികളെ ഞാൻ നോക്കാം'; ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകി യുവാവ്
ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലെ കതർ ജോട്ട് ഗ്രാമത്തിലാണ് സംഭവം

പുത്തൻ പ്രതീക്ഷകൾ; മുണ്ടക്കൈ - ചൂരല്‍മല ടൗൺഷിപ്പിന് ഇന്ന് ...

പുത്തൻ പ്രതീക്ഷകൾ; മുണ്ടക്കൈ - ചൂരല്‍മല ടൗൺഷിപ്പിന് ഇന്ന് തറക്കല്ലിടും
കൽപറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗൺഷിപ്പിന് ...

സ്‌കൂള്‍ അധ്യാപകനെ നഗ്‌നമായ നിലയില്‍ കാട്ടില്‍ തൂങ്ങിമരിച്ച ...

സ്‌കൂള്‍ അധ്യാപകനെ നഗ്‌നമായ നിലയില്‍ കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ ബൈസിംഗ പ്രദേശത്തെ കാട്ടില്‍ ഇന്ന് രാവിലെ ഒരു സ്‌കൂള്‍ ...

ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ ...

ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളിലേയ്ക്ക്
കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായി ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് ...

ആരോഗ്യവകുപ്പിന് കീഴിലുള്ള ഐ.സി.എം.ആര്‍ ഗവേഷണ പ്രൊജക്ടില്‍ ...

ആരോഗ്യവകുപ്പിന് കീഴിലുള്ള ഐ.സി.എം.ആര്‍ ഗവേഷണ പ്രൊജക്ടില്‍ വിവിധ ഒഴിവുകള്‍
ടെക്‌നിക്കല്‍ സപ്പോര്‍ട്ട് സ്ഥാനത്തിന്:യോഗ്യത: പബ്ലിക് ഹെല്‍ത്ത്, സോഷ്യല്‍ വര്‍ക്ക്, ...