ചെന്നൈ|
Last Modified ചൊവ്വ, 23 ഡിസംബര്‍ 2014 (20:17 IST)
പ്രശസ്ത തമിഴ് സംവിധായകന്‍ കെ ബാലചന്ദര്‍(84) അന്തരിച്ചു.ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.
തമിഴിന് പുറമെ
തെലുങ്ക്, കന്നഡ, മലയാളം ഹിന്ദി എന്നീ ഭാഷകളില്‍ ബാലചന്ദര്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ‘തിരകള്‍ എഴുതിയ കാവ്യം’ എന്ന ചിത്രമാണ് അദ്ദേഹം മലയാളത്തില്‍
സംവിധാനം ചെയ്ത ചിത്രം. ഏക് ദൂജേ കേ ലിയേ’ ആണ് ബാലചന്ദര്‍ സംവിധാനം ചെയ്ത ഹിന്ദി ചിത്രം.
കമലഹാസന്‍, രജനീകാന്ത്, പ്രകാശ് രാജ്, വിവേക് ഓട്ടേറെ പ്രശസ്ത നടന്മാരെ സിനിമയില്‍ അവതരിപ്പിച്ച സംവിധായകനാണ് ബാലചന്ദര്‍. പത്മശ്രീ പുരസ്‌കാരം(1987), ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം (2011) തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.