മുംബൈ|
Last Modified തിങ്കള്‍, 24 നവംബര്‍ 2014 (08:39 IST)
മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന മുരളി ദേവ്‌റ (77) അന്തരിച്ചു. പുലര്‍ച്ചെ 3.25 ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്നു വൈകിട്ട് മുംബൈയിലെ ചന്ദന്‍വാഡിയില്‍.
നിലവില്‍ രാജ്യസഭാംഗമായിരുന്നു. ഒന്നാം യുപിഎ സര്‍ക്കാരില്‍ പെട്രോളിയം, കമ്പനികാര്യ മന്ത്രിയായിരുന്നു. ഒഎന്‍ജിസി ചെയര്‍മാന്‍ നിയമനവും കമ്പനികള്‍ക്ക് വഴിവിട്ട ആനുകൂല്യങ്ങള്‍ നല്‍കിയെന്നുമുളള ഒട്ടനവധി ആരോപണങ്ങള്‍ നേരിടേണ്ടിവന്നു.
2010 ആയപ്പോഴേക്കും അനാരോഗ്യം കാരണം പൊതുപ്രവര്‍ത്തനരംഗത്തു നിന്ന് ഭാഗികമായി മാറിനില്‍ക്കുകയായിരുന്നു. 1968-78 കാലഘട്ടത്തില്‍ മുംബൈ മുന്‍സിപ്പല്‍ കൗണ്‍സിലറായിട്ടാണ് പൊതുരംഗത്ത് എത്തിയത്. 1977-1978 ല്‍ മുംബൈ മേയറായി. മുംബൈ സൗത്തില്‍ നിന്ന് നാല് തവണ പാര്‍ലമെന്റിനെ പ്രതിനിധീകരിച്ചു.