പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം ഉപയോഗിച്ചു; റിലയന്‍സ് ജിയോ 500 രൂപ പിഴ അടക്കണം

പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചതിന് റിലയന്‍സ് പിഴ അടക്കണം

ന്യൂഡല്‍ഹി| Last Modified ശനി, 3 ഡിസം‌ബര്‍ 2016 (08:52 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം പരസ്യങ്ങളില്‍ ഉപയോഗിച്ചതിന് റിലയന്‍സ് പിഴ അടക്കണം. 500 രൂപയാണ് റിലയന്‍സ് പിഴ അടക്കേണ്ടി വരിക. റിലയന്‍സ് ജിയോയുടെ ദൃശ്യ - ശ്രവ്യ മാധ്യമങ്ങളിലെ പരസ്യങ്ങളില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചതിനാണ് പിഴശിക്ഷ.

പിഴശിക്ഷ ജിയോക്ക് ലഭിക്കുന്നത് 1950ലെ നിയമം അനുസരിച്ചാണ്. പ്രധാനമന്ത്രിയുടെ ചിത്രം പരസ്യത്തില്‍ ഉപയോഗിക്കാന്‍ റിലയന്‍സ് ജിയോക്ക് അനുമതി നല്കിയിട്ടില്ലെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് റിലയന്‍സ് ജിയോക്ക് പിഴശിക്ഷ ചുമത്തിയത്.

പ്രധാനമന്ത്രിയുടെ ചി​ത്രം ഉപയോഗിക്കാന്‍ ജിയോക്ക്​ അനുമതി നൽകിയിരുന്നോ എന്ന്​ സമാജ്​വാദി പാര്‍ട്ടി അംഗം നീരജ്​ ശേഖറാണ്​ സർക്കാരിനോട്​ ചോദിച്ചത്​. പ്രധാനമന്ത്രിയുടെ ചിത്രം റിലയന്‍സ് ജിയോ അവരുടെ പരസ്യത്തില്‍ ഉപയോഗിച്ചത് വന്‍ വിവാദമായിരുന്നു. കഴിഞ്ഞദിവസം, ഇ-വാലറ്റായ പേടിഎമ്മും പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :