ഇന്നും പരാജയമായാൽ നാട്ടിലിരിക്കാം, കഴിവ് തെളിയിക്കാൻ സഞ്ജുവിനുള്ള അവസാന ബസ്

അഭിറാം മനോഹർ| Last Updated: വ്യാഴം, 21 ഡിസം‌ബര്‍ 2023 (15:27 IST)
ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരങ്ങള്‍ വിജയിച്ച് സമനിലയിലാണ്. മൂന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ ഫോമിലല്ലാത്ത യുവതാരം തിലക് വര്‍മയ്ക്ക് ടീമില്‍ അവസരം ലഭിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ മലയാളി താരം സഞ്ജു സാംസണാകും മൂന്നാം നമ്പറില്‍ ഇറങ്ങുക.

കഴിഞ്ഞ ഏകദിനമത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ പരാജയമായ സഞ്ജുവിന് ഏകദിനടീമില്‍ സ്ഥാനം സ്ഥിരമാക്കാന്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ 23 പന്തില്‍ 12 റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്. തിലക് വര്‍മയ്ക്ക് പകരം രജത് പാട്ടിദാര്‍ ഇന്നത്തെ മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചേക്കും. കെ എല്‍ രാഹുലാകും ഇന്ത്യന്‍ ടീമിനെ നയിക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :