സിആര്‍ രവിചന്ദ്രന്‍|
Last Updated:
വ്യാഴം, 21 ജൂലൈ 2022 (20:02 IST)
ഇന്ത്യയുടെ രാഷ്ട്രപതിക്ക് ഏകദേശം അഞ്ചു ലക്ഷം രൂപയാണ് പ്രതിമാസ ശമ്പളം. രാജ്യത്ത് ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന ജീവനക്കാരനാണ് ഇന്ത്യന്‍ രാഷ്ട്രപതി. നേരത്തെ 1,50,000 രൂപയായിരുന്നു രാഷ്ട്രപതിയുടെ ശമ്പളം. ഒന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സമയത്താണ് പ്രതിമാസം 5,00,000 രൂപയായി തുക വര്‍ധിപ്പിച്ചത്. രണ്ട് വര്‍ഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് തനിക്ക് അഞ്ച് ലക്ഷം രൂപ ശമ്പളമായി ലഭിക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു,
രാഷ്ട്രപതി ഭവന്‍, പ്രസിഡന്റ് എസ്റ്റേറ്റ്, ന്യൂദല്‍ഹി, ദല്‍ഹി 110004 എന്നായിരിക്കും ദ്രൗപതി മുര്‍മുവിന്റെ ഔദ്യോഗിക വിലാസം. 1929ല്‍ ഇന്ത്യയുടെ വൈസ്രോയി എന്ന നിലയിലാണ് രാഷ്ട്രപതി ഭവന്‍ നിര്‍മ്മിച്ചത്. അതിഥി മുറികളും മറ്റ് ഓഫീസുകളും ഉള്‍പ്പെടുന്ന 340 മുറികളാണുള്ളതാണ് രാഷ്ട്രപതി ഭവന്‍. ഇതിന് നിരവധി പൂന്തോട്ടങ്ങളും ഉണ്ട്. ഷിംല മഷോബ്രയിലെ ദി റിട്രീറ്റ് ബില്‍ഡിംഗ്, ഹൈദരാബാദിലെ രാഷ്ട്രപതി നിലയം എന്നീ രണ്ട് റിട്രീറ്റ് ഓപ്ഷനുകളും ഇന്ത്യന്‍ പ്രസിഡന്റിനുണ്ട്.