ഭാര്യ വീട്ടുജോലിക്കാരനെ മര്‍ദ്ദിച്ചു, ന്യൂസിലന്‍ഡിലെ ഹൈക്കമ്മീഷണറെ ഇന്ത്യ തിരികെ വിളിച്ചു

ന്യൂഡല്‍ഹി| VISHNU N L| Last Modified ശനി, 27 ജൂണ്‍ 2015 (14:07 IST)
ഭാര്യ വീട്ടുജോലിക്കാരനെ മര്‍ദ്ദിച്ചുവെന്ന പരാതിയെത്തുടര്‍ന്ന് ന്യൂസിലന്‍ഡിലെ ഹൈക്കമ്മീഷണര്‍ രവി ഥാപ്പറിനെ തിരിച്ചു വിളിച്ചു. ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുടെ ഭാര്യയായ ശര്‍മിള ഥാപ്പര്‍ നിരന്തരമായി മര്‍ദ്ദിച്ചതില്‍ മനം നൊന്ത് ഇവരുടെ പാചകക്കാരന്‍ വീടുവിട്ട് ഇറങ്ങിപ്പോയിരുന്നു.

മെയ് മാസത്തിലാണ് പരാതിക്ക് ഇടയായ സംഭവം നടന്നത്. നിരത്തുകളിലൂടെ മാനസിക നില തെറ്റിയ നിലയില്‍ അലഞ്ഞ് നടക്കുകയായിരുന്ന പരാതിക്കാരനെ നാട്ടുകാരാണ് പോലീസ് സ്‌റ്റേഷനിലെത്തിച്ചത്. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് താന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറുടെ പാചകക്കാരനാണെന്നും ഹൈക്കമ്മീഷണറുടെ ഭാര്യ തന്നെ മര്‍ദ്ദിക്കാറുണ്ടെന്നും ഇയാള്‍ വെളിപ്പെടുത്തിയത്.

ഇതിനിടെ മെയ് 10 ന് ഇയാളെ കാണാനില്ലെന്ന് കാട്ടി രവി ഥാപ്പര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ന്യൂസിലന്‍ഡ് അധികൃതര്‍
ഇയാള്‍ പോലീസ് കസ്റ്റഡിയിലുണ്ടെന്നും ഹൈക്കമ്മീഷണര്‍ക്കെതിരെ ചില ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും ഇന്ത്യയെ അറിയിച്ചു. ഇതോടെ ഹൈക്കമ്മീഷണറെ ഇന്ത്യ തിരികെ വിളിപ്പിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും അതു വരെ ഥാപ്പറെ ഡല്‍ഹിയിലെ മന്ത്രാലയത്തിലേക്ക് മാറ്റി നിയമിച്ചതായും വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.

വിദേശകാര്യ മന്ത്രാലയം ഇക്കാര്യം അന്വേഷിക്കാന്‍ ന്യൂസിലന്‍ഡിലേക്ക് പ്രത്യേക സംഘത്തെ അയച്ചതായും ജോലിക്കാരന്റെ ആവശ്യപ്രകാരം അയാളെ ഇന്ത്യയിലേക്ക് തിരിച്ചയച്ചതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 2013 ഡിസംബറിലാണ് ഥാപ്പര്‍ ന്യൂസിലന്‍ഡില്‍ ചുമതലയേല്‍ക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

'നീ അവനോടൊപ്പം സന്തോഷമായി ജീവിക്കൂ, കുട്ടികളെ ഞാൻ നോക്കാം'; ...

'നീ അവനോടൊപ്പം സന്തോഷമായി ജീവിക്കൂ, കുട്ടികളെ ഞാൻ നോക്കാം'; ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നൽകി യുവാവ്
ഉത്തർപ്രദേശിലെ സന്ത് കബീർ നഗർ ജില്ലയിലെ കതർ ജോട്ട് ഗ്രാമത്തിലാണ് സംഭവം

പുത്തൻ പ്രതീക്ഷകൾ; മുണ്ടക്കൈ - ചൂരല്‍മല ടൗൺഷിപ്പിന് ഇന്ന് ...

പുത്തൻ പ്രതീക്ഷകൾ; മുണ്ടക്കൈ - ചൂരല്‍മല ടൗൺഷിപ്പിന് ഇന്ന് തറക്കല്ലിടും
കൽപറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗൺഷിപ്പിന് ...

സ്‌കൂള്‍ അധ്യാപകനെ നഗ്‌നമായ നിലയില്‍ കാട്ടില്‍ തൂങ്ങിമരിച്ച ...

സ്‌കൂള്‍ അധ്യാപകനെ നഗ്‌നമായ നിലയില്‍ കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ ബൈസിംഗ പ്രദേശത്തെ കാട്ടില്‍ ഇന്ന് രാവിലെ ഒരു സ്‌കൂള്‍ ...

ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ ...

ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളിലേയ്ക്ക്
കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തില്‍ ആദ്യമായി ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് ...

ആരോഗ്യവകുപ്പിന് കീഴിലുള്ള ഐ.സി.എം.ആര്‍ ഗവേഷണ പ്രൊജക്ടില്‍ ...

ആരോഗ്യവകുപ്പിന് കീഴിലുള്ള ഐ.സി.എം.ആര്‍ ഗവേഷണ പ്രൊജക്ടില്‍ വിവിധ ഒഴിവുകള്‍
ടെക്‌നിക്കല്‍ സപ്പോര്‍ട്ട് സ്ഥാനത്തിന്:യോഗ്യത: പബ്ലിക് ഹെല്‍ത്ത്, സോഷ്യല്‍ വര്‍ക്ക്, ...