രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 37,875; മരണം 369

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 8 സെപ്‌റ്റംബര്‍ 2021 (10:00 IST)
രാജ്യത്തെ പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 37,875 പേര്‍ക്ക്. കൂടാതെ 39,114 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 369 പേരുടെ മരണമാണ് സ്ഥിരീകരിക്കപ്പെട്ടത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,30,96,718 ആയി.

നിലവില്‍ 3,91,256 പേരാണ് രാജ്യത്ത് ചികിത്സയില്‍ തുടരുന്നത്. കൊവിഡ് ബാധിച്ച് ആകെ മരണപ്പെട്ടവരുടെ എണ്ണം 4,41,411 ആയി. 70,75,43,018 പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :