സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 22 ഡിസംബര്‍ 2021 (14:02 IST)
പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 3117 ന്യൂനപക്ഷക്കാര്‍ക്ക് ഇന്ത്യ പൗരത്വം നല്‍കിയതായി കേന്ദ്ര. കഴിഞ്ഞ നാലുവര്‍ഷങ്ങളിലെ കണക്കാണിത്. രാജ്യസഭയില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വിവരങ്ങള്‍ നിത്യാനന്ത റായി ആണ് വെളിപ്പെടുത്തിയത്. പാര്‍ലമെന്റില്‍ ഡോ. കെ കേശവ റാവുവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു. 2018,2019,2020,2021 വര്‍ഷങ്ങളിലെ കണക്കുകളാണ് ഇവ. ഈ രാജ്യങ്ങളില്‍ നിന്നുള്ള ക്രിസ്ത്യന്‍, സിഖ്, ജെയ്ന്‍, ഹിന്ദു വിഭാഗക്കാര്‍ക്കാണ് ഇന്ത്യ പൗരത്വം നല്‍കിയത്.
ആകെ 8244 അപേക്ഷകളാണ് ലഭിച്ചിരുന്നത്. ഇതില്‍ നിന്ന് ഇതുവരെ 3117 പേര്‍ക്കാണ് ലഭിച്ചത്.