ആദായനികുതി റിട്ടേൺ നൽകാനുള്ള അവസാന തീയതി മാർച്ച് 15 വരെ നീട്ടി

എ കെ ജെ അയ്യര്‍| Last Modified ബുധന്‍, 12 ജനുവരി 2022 (17:36 IST)
ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ നൽകാനുള്ള അവസാന തീയതി മാർച്ച് 15 വരെ നീട്ടി പ്രത്യക്ഷ നികുതി വകുപ്പ് ഉത്തരവായി. കോവിഡ് കാരണം റിട്ടേൺ സമർപ്പിക്കാൻ ബുദ്ധിമുട്ട് നേരിടുകയാണെന്ന നികുതി ദായകരുടെ പരാതി പരിഗണിച്ചാണ് ആദായ നികുതി വകുപ്പ് ഇത്തരമൊരു നടപടിക്ക് മുതിർന്നത്.

അതെ സമയം ആദായ നികുതിയിൽ കേന്ദ്ര സർക്കാർ മാറ്റത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്. വരുന്ന ബജറ്റിൽ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. സ്റ്റാൻഡേർഡ് ഡിഡക്ഷൻ പരിധി ഉയർത്തിയേക്കും എന്നാണ് സൂചന. നിലവിൽ അരലക്ഷം രൂപയാണ് സ്റ്റാൻഡേർഡ് ഡിഡക്ഷൻ.

നിലവിലെ 30 ശതമാനം എന്നത് 35 ശതമാനമായി ഉയർന്നേക്കും. എന്നാൽ നികുതി സ്ളാബുകളിൽ മാറ്റം ഉണ്ടാകില്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :