സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 18 സെപ്‌റ്റംബര്‍ 2021 (16:20 IST)
നടന്‍ സോനു സൂദ് 20 കോടിയുടെ നികുതി വെട്ടിച്ചെന്ന് ആദായ നികുതി വകുപ്പ്. മൂന്നുദിവസത്തെ പരിശോധനകള്‍ക്കു ശേഷമാണ് ആദായ നികുതി വകുപ്പ് ഇക്കാര്യം പറഞ്ഞത്. സോനുവും കൂട്ടാളികളും ചേര്‍ന്ന് നികുതി വെട്ടിച്ചതിന്റെ തെളിവുകള്‍ ലഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
താരത്തിന്റെ മുംബൈയിലെയും ലഖ്‌നൗയിലെയും ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. സമാനമായ രീതിയില്‍ 2012ലും നികുതിവെട്ടിപ്പ് സംബന്ധിച്ച് താരത്തിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധനകള്‍ നടത്തിയിരുന്നു.