ഹൈദരാബാദ്:|
Last Modified തിങ്കള്‍, 25 ഓഗസ്റ്റ് 2014 (16:29 IST)
ഐസ് ബക്കറ്റ് ചലഞ്ചിന് ഇന്ത്യന്‍ പതിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഹൈദരാബാദുകാരിയായ മഞ്ചു ലതാ കലാനിധി.
അമിയോട്രോഫിക് ലാറ്ററല്‍ സ്‌ക്ലെറോസിസ് എന്ന രോഗത്തിനെതിരെയായിരുന്നു ഐസ് ബക്കറ്റ് ചലഞ്ചെങ്കില്‍
റൈസ് ബക്കറ്റ് ചലഞ്ച് പട്ടിണിക്കെതിരെ പോരാടാനാണ്. ഒരു ബക്കറ്റ് അരിയോ, ഭക്ഷണമോ ശേഖരിച്ച് ആവശ്യക്കാര്‍ക്ക് നല്‍കുന്ന രീതിയാണ് റൈസ് ബക്കറ്റ് ചലഞ്ചിന്റേത്.
ഇതുകൂടാതെ അരി കൈമാറുന്ന ഫോട്ടോയെടുത്ത് ഫേസ്ബുക്കില്‍ ഹഷ് റൈസ് ബക്കറ്റ് ചലഞ്ചില്‍ പോസ്റ്റ് ചെയ്യുകയും
വെല്ലുവിളി സ്വീകരിക്കാന്‍ 3 പേരെ ടാഗ് ചെയ്യുകയും ചെയ്യണം.വെല്ലുവിളി സ്വീകരിച്ചാലും ഇല്ലെങ്കിലും അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ 100 രൂപയുടെ മരുന്നുകള്‍ സംഭാവന ചെയ്യണം.റൈസ് ബക്കറ്റ് ചലഞ്ച് ഇതിനോടകം നിരവധി വിദേശ മാധ്യമങ്ങളില്‍ വാര്‍ത്തയായിരിക്കുകയാണ് . സോഷ്യല്‍ മീഡിയകളിലും റൈസ് ബക്കറ്റ് ചലഞ്ച് ഹിറ്റായി മാറുകയാണ്